'പന്ത് ചുരണ്ടിയത് ഓസീസ് ടീമിലെ എല്ലാവരും ചേർന്ന്'; വിവാദം ഏറ്റുപിടിച്ച് ഡിവില്ലിയേഴ്സ്

ഇപ്പോള്‍ വിഷയത്തില്‍ പ്രതികരിക്കുകയാണ് ഇതിഹാസ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ എബിഡിവില്ലിയേഴ്സ് .

ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ അവരെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ട പന്ത് ചുരണ്ടല്‍ വിവാദം ക്രിക്കറ്റ് ലോകത്ത് ചൂടന്‍ ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കുമാണ് വീണ്ടും വഴി മരുന്നിട്ടത്. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരിക്കുകയാണ് ഇതിഹാസ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ എബിഡിവില്ലിയേഴ്സ് .

'കേപ് ടൗണില്‍ നടന്ന അവസാന ടെസ്റ്റിലാണ് ഈ കൃത്രിമത്വം പിടിക്കപ്പെട്ടത്. പോര്‍ട്ട് എലിസബത്തില്‍ അരങ്ങേറിയ രണ്ടാം ടെസ്റ്റിലും ഇതു നടന്നു എന്നു എല്ലാവരും സമ്മതിക്കുന്ന മട്ടാണ് ഇപ്പോള്‍. എന്നാല്‍ ഞാന്‍ പറയുന്നത് ഒന്നാം ടെസ്റ്റ് നടന്ന ഡര്‍ബനിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. എനിക്ക് അക്കാര്യം ഉറപ്പായി പറയാന്‍ പറ്റും. സംശയമുണ്ടെങ്കില്‍ അന്നത്തെ മത്സരത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് മനസിലാകും. ഇക്കാര്യത്തില്‍ എനിക്കൊരു സംശയവും ഇല്ല.' ഡിവില്ലിയേഴ്സ് പറഞ്ഞു.

2018ലെ ഓസ്‌ട്രേലിയയുടെ ദക്ഷിണാഫ്രിക്ക പര്യടനത്തിലാണ് ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ വിവാദം അരങ്ങേറിയത്. സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ച് പന്തില്‍ കൃത്രിമത്വം വരുത്തി മത്സരം ജയിക്കാനുള്ള ഓസീസ് തന്ത്രം കാമറകളില്‍ കുടുങ്ങിയതോടെ പിടിക്കപ്പെടുകയായിരുന്നു. ഈ പരമ്പരയില്‍ കളിച്ച താരം കൂടിയാണ് ഡിവില്ലിയേഴ്സ്. വിവാദമായ മത്സരത്തില്‍ രണ്ടിന്നിങ്‌സിലും അര്‍ധ സെഞ്ച്വറികള്‍ നേടാനും (64, 63) ഡിവില്ല്യേഴ്‌സിനു സാധിച്ചിരുന്നു.

content highlights: Former South African captain AB de Villiers weighed in on the renewed 2018 Sandpapergate controversy, asserting that "every single person" in the Australian squad knew about the premeditated ball-tampering plan.

To advertise here,contact us