ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ വൻ വിജയവുമായി ഇന്ത്യ എ. 306 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ എ സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 333 റൺസ് വിജയലക്ഷ്യമായി ബാറ്റിങ്ങിനിറങ്ങിയ നേപ്പാൾ വെറും 26 റൺസിന് പുറത്തായി. പ്രിൻസ് യാദവ് അഞ്ചുവിക്കറ്റെടുത്തു. ഹർഷിത് റാണ നാലും വിക്കറ്റെടുത്തു.
നിശ്ചിത 50 ഓവറിൽ ഇന്ത്യ എ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 332 റൺസാണെടുത്തത്. ആദ്യഘട്ടത്തിൽ തകർച്ച നേരിട്ട ഇന്ത്യ എയെ ക്യാപ്റ്റൻ തിലക് വർമ-കുമാർ കുശാഗ്ര നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്.
നാലാം വിക്കറ്റിൽ 206 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. തിലകും കുശാഗ്രയും സെഞ്ചുറി തികയ്ക്കുകയും ചെയ്തു. വൈഭവ് സൂര്യവംശി, അഭിഷേക് ശർമ, ആയുഷ് ബദോനി എന്നിവർ നിരാശപ്പെടുത്തി.
content highlights:nepal-all-out-for-26-india-win-by-306-runs-rising-star-asia-cup