ഇത് റയലാടാ!; എൽ ക്ലാസിക്കോയിൽ ബാഴ്‌സയെ തകർത്തു

കിലിയൻ എംബാപ്പെയുടെ ഇരട്ടഗോളുകളാണ് റയലിന് വിജയം സമ്മാനിച്ചത്.

എൽ ക്ലാസിക്കോ പോരാട്ടത്തിൽ ബാഴ്‌സലോണയെ 2–1ന് തോൽപ്പിച്ച് റയൽ മാഡ്രിഡ്. കിലിയൻ എംബാപ്പെയുടെ ഇരട്ടഗോളുകളാണ് റയലിന് വിജയം സമ്മാനിച്ചത്.

ആദ്യ പകുതിയിൽ എംബാപ്പെയിലൂടെ റയൽ മുന്നിലെത്തി. ജെറാർഡ് മാർട്ടിന്റെ ക്ലിയറൻസ് എംബാപ്പെയുടെ കാലിൽ തട്ടി തിരിച്ചെത്തിയ പന്ത് വലയിലെത്തുകയായിരുന്നു. രണ്ടാം പകുതിയിൽ റാഫീഞ്ഞയിലൂടെ ബാഴ്‌സലോണ സമനില പിടിച്ചു. പെഡ്രിയുടെ പാസിൽ നിന്നായിരുന്നു താരത്തിന്റെ ഗോൾ.

മത്സരം സമനിലയിൽ അവസാനിക്കുമെന്ന് തോന്നിയ ഘട്ടത്തിലാണ് 88-ാം മിനിറ്റിൽ എംബാപ്പെ വീണ്ടും വലകുലുക്കിയത്. ജൂഡ് ബെല്ലിങ്ങാമിന്റെ നീക്കത്തിനൊടുവിൽ എഡ്വാർഡോ കമവിങ്ങ നൽകിയ പാസ് എംബാപ്പെ വലയിലെത്തിച്ചു.

റയലിന്റെ ജയത്തോടെ ലാലിഗ കിരീടപ്പോരാട്ടം ആവേശകരമായി. ബാഴ്‌സയ്ക്ക് 27 പോയിന്റും റയലിന് 24 പോയിന്റുമാണ് നിലവിലുള്ളത്. ഈ സീസണിലെ ലാലിഗയിൽ ബാഴ്‌സലോണയുടെ ആദ്യ തോൽവി കൂടിയാണിത്.

content highlights:real madrid vs barcelona el clasico victory

To advertise here,contact us