'അവർ പിഴവ് വരുത്തുക അപൂർവം'; സഞ്ജു-അഭിഷേക് ഓപ്പണിംഗ് ജോഡിയെ പുകഴ്ത്തി ഫിലിപ്‌സ്

ഇന്ത്യന്‍ ഓപ്പണര്‍മാരായ സഞ്ജു സാംസണെയും അഭിഷേക് ശര്‍മ്മയെയും പ്രശംസിച്ച് ന്യൂസിലന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്‌സ്.

ഇന്ത്യയ്ക്കെതിരായ ഒന്നാം ടി20 മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ഓപ്പണര്‍മാരായ സഞ്ജു സാംസണെയും അഭിഷേക് ശര്‍മ്മയെയും പ്രശംസിച്ച് ന്യൂസിലന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്‌സ്.

ഇരുവരും ബാറ്റ് ചെയ്യുമ്പോള്‍ പിഴവുകള്‍ വരുത്താന്‍ സാധ്യതയില്ലെന്നും, അവര്‍ക്കെതിരെ പന്തെറിയുമ്പോള്‍ സാധ്യമായ എല്ലാ പ്ലാനുകളും കയ്യില്‍ കരുതേണ്ടി വരുമെന്നും ഫിലിപ്‌സ് പറഞ്ഞു.

മത്സരത്തിൽ സഞ്ജു സാംസണിന്റെയും അഭിഷേക് ശര്‍മ്മയുടെയും വെടിക്കെട്ട് തുടക്കത്തിന്റെയും, നമന്‍ ധിറിന്റെ തകര്‍പ്പന്‍ ഫിനിഷിംഗിന്റെയും കരുത്തിലാണ് ക്രിസ്റ്റ്ചര്‍ച്ചില്‍ നടന്ന മത്സരത്തില്‍ 226 റണ്‍സ് പിന്തുടര്‍ന്ന് ഇന്ത്യ ചരിത്ര വിജയം നേടിയത്. ഇരുവരുടെയും കൂട്ടുകെട്ട് 33 പന്തിൽ 93 റൺസാണ് നേടിയത്.

മത്സരത്തില്‍ സഞ്ജു സാംസണ്‍ (33 പന്തില്‍ 67 റണ്‍സ് - 8 ഫോറും 4 സിക്‌സും) ടോപ്പ് സ്‌കോററായപ്പോള്‍, പുതിയ ഫിനിഷറുടെ റോളിലെത്തിയ നമന്‍ ധിര്‍ (15 പന്തില്‍ 42* റണ്‍സ്) തിളങ്ങി. മത്സരത്തിൽ ന്യൂസിലൻഡിന്റെ ടോപ് സ്‌കോറർ 40 പന്തിൽ 82 റൺസ് നേടി ഫിലിപ്‌സാണ്.

Content Highlights: glen phillips praises sanju samson abhishek sharma opening duo

To advertise here,contact us