ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ യുവതാരം വൈഭവ് സൂര്യവംശിയെ കളിപ്പിക്കാൻ സാധ്യതയില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ. ടീമിലെത്തി ഉടൻ തന്നെ പ്ലേയിംഗ് ഇലവനിൽ സ്ഥാനം പിടിക്കുക എന്നത് വൈഭവിന് എളുപ്പമല്ലെന്നും, തന്റെ അവസരത്തിനായി വൈഭവ് കാത്തിരിക്കേണ്ടതുണ്ടെന്നും ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20ക്ക് മുമ്പ് ശ്രേയസ് അയ്യർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
വൈഭവ് വളരെ ചെറുപ്പമാണ്, ഒരുപാട് വർഷങ്ങൾ അവന്റെ മുന്നിലുണ്ട്. ഇങ്ങനെയൊരു പ്രതിഭ ഡ്രസ്സിങ് റൂമിൽ എപ്പോഴും സന്തോഷവാനായിരിക്കുക എന്നത് പ്രധാനമാണ്. നിലവിൽ അവൻ വന്ന ഉടൻ ഈ ടീമിലേക്ക് നേരിട്ട് കടന്നുവന്ന് കളിക്കാനാകില്ല. കാരണം നമ്മുടെ ഓപ്പണർമാർ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്നവരും, ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്നവരുമാണ്. എന്നാൽ ഭാവിയിൽ ഈ സാഹചര്യങ്ങളിൽ കളിക്കാൻ ഇറങ്ങുമ്പോൾ അവൻ പൂർണ സജ്ജനായിരിക്കുമെന്നും ശ്രേയസ് പറഞ്ഞു.
അതേ സമയം ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തിന് ഇന്ത്യ നാളെ ഇറങ്ങും. നാളെ ഉച്ചയ്ക്ക് 12 .30 മുതലാണ് മത്സരം ആരംഭിക്കുക.
content highlights: shreyas iyer sanju samson first option vaibhav suryavanshi wait statement