ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 425 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തപ്പോൾ ഒരിക്കൽ കൂടി നമ്മൾ കണ്ടത് ആ മനുഷ്യന്റെ മാജിക്കാണ്.
ആദ്യ ദിനങ്ങളിൽ തകർച്ച നേരിട്ട ദക്ഷിണാഫ്രിക്കയെ ക്യാപ്റ്റൻ ടെംബ ബാവുമയുടെ തകർപ്പൻ സെഞ്ചുറിയാണ് (179 റൺസ്) മികച്ച നിലയിൽ എത്തിച്ചത്. ദക്ഷിണാഫ്രിക്കയുടെ അവിശ്വസനീയമായ തിരിച്ചുവരവ് കൂടിയായിരുന്നു അത്.
110/6 എന്ന തകർച്ചയിൽ നിന്ന് കരകയറിയ ദക്ഷിണാഫ്രിക്കയ്ക്കായി ക്യാപ്റ്റൻ ടെംബ ബാവുമ മുന്നിവൽ നിന്ന് നയിച്ച് 334 പന്തുകളിൽ നിന്ന് 179 റൺസ് നേടി. അവസാനം മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ പന്തിൽ, ബാവുമയുടെ ബാറ്റിൽ തട്ടിയ പന്ത് അലക്സ് ക്യാരി കൈപ്പിടിയിലൊതുക്കിയതോടെയാണ് ഈ മികച്ച ഇന്നിംഗ്സിന് വിരാമമായത്.
ഒരു ഘട്ടത്തിലസ് തകർന്ന സൗത്താഫ്രിക്കയെ മാർക്കോ ജാൻസനുമായി (132 റൺസ്), സൈമൺ ഹാർമറുമായി (183 റൺസ്) ബാവുമ കെട്ടിപ്പടുത്ത കൂട്ടുകെട്ടുകൾ മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു. ജാൻസൻ 85 റൺസും ഹാർമർ 82 റൺസും നേടി മികച്ച പിന്തുണ നൽകുകയുണ്ടായി.
content highlights: south africa declare temba bavuma fightback australia test match