ഇനി ഓജ സെലക്ട് ചെയ്യും!; അഗാർക്കറിന് പകരം BCCI യ്ക്ക് പുതിയ ചീഫ് സെലക്ടർ

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പുതിയ ചീഫ് സെലക്ടറായി മുൻ ഇന്ത്യൻ താരവും സ്പിന്നറുമായിരുന്ന പ്രഗ്യാൻ ഓജ നിയമിതനായി

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പുതിയ ചീഫ് സെലക്ടറായി മുൻ ഇന്ത്യൻ താരവും സ്പിന്നറുമായിരുന്ന പ്രഗ്യാൻ ഓജ നിയമിതനായി. അജിത് അഗാർക്കർക്ക് പകരക്കാരനായാണ് ഓജ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യ സെലക്ടറായി ചുമതലയേൽക്കുന്നത്. ബിസിസിഐ തന്നെയാണ് ഈ വിവരം പ്രഖ്യാപിച്ചത്.

അജിത് അഗാർക്കറിന് പകരക്കാരനായി ഓജ നേരത്തെ താൽക്കാലിക സെലക്ടറായി പ്രവർത്തിച്ചിരുന്നു. ശേഷമിപ്പോൾ സ്ഥിര നിയമനം നൽകുകയായിരുന്നു.

അശോക് മൽഹോത്രയും ജതിൻ പരഞ്ജപെയും ഉൾപ്പെടുന്ന ക്രിക്കറ്റ് ഉപദേശക സമിതിയാണ് (സിഎസി) പുരുഷ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി അംഗങ്ങളെ നിയമിക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തിയത്.

മറ്റൊരു മുൻ ഇന്ത്യൻ സ്പിന്നറായ രമേഷ് പവാറും സെലക്ടർമാരുടെ പാനലിൽ ഇടം പിടിച്ചിട്ടുണ്ട്.

Content Highlights: bcci new chief selector pragyan ojha replaces ajit agarkar

To advertise here,contact us