വരാനിരിക്കുന്ന ന്യൂസിലാന്ഡ് പര്യടനത്തിനുള്ള ഇന്ത്യന് ഏകദിന ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ആദ്യ മൂന്ന് ഏകദിനങ്ങളില് ശുഭ്മന് ഗില് ടീമിനെ നയിക്കുമ്പോള്, അവസാന രണ്ട് മത്സരങ്ങളില് ശ്രേയസ് അയ്യര് ക്യാപ്റ്റന്സി ഏറ്റെടുക്കും. തുടര്ന്ന് നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പുകള്ക്കായി മടങ്ങുന്നതിന് മുമ്പാണ് ആദ്യ മൂന്ന് ഏകദിനങ്ങളില് ഗില് ഇന്ത്യയെ നയിക്കുക. ആദ്യ മൂന്ന് മത്സരങ്ങളില് വൈസ് ക്യാപ്റ്റനായി നാമനിര്ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള അയ്യര് നാലാമത്തെയും അഞ്ചാമത്തെയും ഏകദിനങ്ങളില് ടീമിനെ നയിക്കും.
പ്രധാന ഫാസ്റ്റ് ബൗളര് ജസ്പ്രീത് ബുംറയെ ഏകദിന ടീമില് ഉള്പ്പെടുത്തിയിട്ടില്ലെങ്കിലും ന്യൂസീലാന്ഡ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീമില് ഉള്പ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ വെസ്റ്റ് ഇന്ഡീസിനെതിരായ നാട്ടിലെ ഏകദിന പരമ്പരയുടെ ഭാഗമായിരുന്ന വെറ്ററന് ഓള്റൗണ്ടര് രവീന്ദ്ര ജഡേജയെയും ഏകദിന ടീമില് നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര നവംബര് 4-ന് ഓക്ലന്ഡില് ആരംഭിക്കും. രണ്ടും മൂന്നും മത്സരങ്ങള് യഥാക്രമം വെല്ലിംഗ്ടണിലും ഹാമില്ട്ടണിലും നടക്കും. അവസാന രണ്ട് ഏകദിനങ്ങള് നവംബര് 13, 15 തീയതികളില് മൗണ്ട് മൗംഗനുയിയില് വച്ച് നടക്കും.
ആദ്യ മൂന്ന് മത്സരങ്ങള്ക്കുള്ള ടീമിലേക്ക് വേഗതയേറിയ ബൗളര് അന്ഷുല് കംബോജിന് വിളി ലഭിച്ചപ്പോള്, വിക്കറ്റ് കീപ്പര് ബാറ്റര് കുമാര് കുശാഗ്രയെ അവസാന രണ്ട് ഏകദിനങ്ങള്ക്കുള്ള ടീമില് ഉള്പ്പെടുത്തിയിട്ടുണ്ട്. ആദ്യ മൂന്ന് ഏകദിനങ്ങളിലേക്കുള്ള പ്രസിദ്ധ് കൃഷ്ണയുടെ തിരഞ്ഞെടുപ്പ് ഫിറ്റ്നസ് ക്ലിയറന്സിന് വിധേയമായിരിക്കും. ശുഭ്മന് ഗില്, ശ്രേയസ് അയ്യര്, കെ.എല്. രാഹുല്, ഇഷാന് കിഷന്, ഋതുരാജ് ഗെയ്ക്വാദ് എന്നിവര്ക്കൊപ്പം പരിചയസമ്പന്നരായ രോഹിത് ശര്മ്മ, വിരാട് കോഹ്ലി എന്നിവരടങ്ങുന്നതാണ് ഇന്ത്യയുടെ ബാറ്റിംഗ് നിര. ഇത് ടീമിന് പരിചയസമ്പത്തും കരുത്തും നല്കുന്നു.
അതേസമയം, മുഹമ്മദ് സിറാജ് നയിക്കുന്ന ഇന്ത്യന് ബൗളിങ് നിരയ്ക്ക് പിന്തുണയുമായി സ്പിന്നര്മാരായ അക്സര് പട്ടേലും കുല്ദീപ് യാദവും ഉണ്ടാകും. യുവ പേസര്മാരായ അന്ഷുല് കമ്പോജ്, ഗുര്നൂര് ബ്രാര് എന്നിവരും ടീമിലുണ്ട്. പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനെയും ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. ഗില് നയിക്കുന്ന ടെസ്റ്റ് ടീമില് കെ.എല്. രാഹുലാണ് വൈസ് ക്യാപ്റ്റന്. ബാറ്റിംഗ് നിരയില് യശസ്വി ജയ്സ്വാള്, ദേവ്ദത്ത് പടിക്കല്, സായ് സുദര്ശന് എന്നിവര് ഉള്പ്പെടുമ്പോള്, ഋഷഭ് പന്ത്, ധ്രുവ് ജൂറെല് എന്നിവരാണ് വിക്കറ്റ് കീപ്പിംഗ് ഓപ്ഷനുകള്. പന്തിന്റെ ലഭ്യത ഫിറ്റ്നസ് ക്ലിയറന്സിന് വിധേയമായിരിക്കും. ബൗളിങ് വിഭാഗത്തില്, പേസ് നിര ശക്തമാക്കാന് ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അന്ഷുല് കമ്പോജ് എന്നിവരെ ഇന്ത്യ ഉള്പ്പെടുത്തിയിട്ടുണ്ട്. ഓള്റൗണ്ടര്മാരായ രവീന്ദ്ര ജഡേജ, നിതീഷ് കുമാര് റെഡ്ഡി, വാഷിംഗ്ടണ് സുന്ദര് എന്നിവര്ക്കൊപ്പം സ്പിന്നര് കുല്ദീപ് യാദവും ടീമിലുണ്ട്.
ന്യൂസീലന്ഡ് പര്യടനത്തിനുള്ള ഇന്ത്യന് ഏകദിന ടീമുകള്ആദ്യ മൂന്ന് ഏകദിനങ്ങള്ശുഭ്മന് ഗില് (ക്യാപ്റ്റന്), രോഹിത് ശര്മ്മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര് (വൈസ് ക്യാപ്റ്റന്), കെ.എല്. രാഹുല് (വിക്കറ്റ് കീപ്പര്), നിതീഷ് കുമാര് റെഡ്ഡി, അക്സര് പട്ടേല്, നമന് ധീര്, അന്ഷുല് കമ്പോജ്, ഗുര്നൂര് ബ്രാര്, ഋതുരാജ് ഗെയ്ക്വാദ്, അര്ഷ്ദീപ് സിംഗ്, ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്), മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ*, കുല്ദീപ് യാദവ്.നാലാമത്തെയും അഞ്ചാമത്തെയും ഏകദിനങ്ങള്ശ്രേയസ് അയ്യര് (ക്യാപ്റ്റന്), രോഹിത് ശര്മ്മ, വിരാട് കോഹ്ലി, തിലക് വര്മ്മ, ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്, വൈസ് ക്യാപ്റ്റന്), നിതീഷ് കുമാര് റെഡ്ഡി, അക്സര് പട്ടേല്, നമന് ധീര്, ആകില് നബി, ഗുര്നൂര് ബ്രാര്, ഋതുരാജ് ഗെയ്ക്വാദ്, അര്ഷ്ദീപ് സിംഗ്, കുമാര് കുശാഗ്ര (വിക്കറ്റ് കീപ്പര്), മുഹമ്മദ് സിറാജ്, യാഷ് താക്കൂര്, കുല്ദീപ് യാദവ്.
ഇന്ത്യയുടെ ടെസ്റ്റ് ടീംശുഭ്മന് ഗില് (ക്യാപ്റ്റന്), യശസ്വി ജയ്സ്വാള്, കെ.എല്. രാഹുല് (വൈസ് ക്യാപ്റ്റന്), ദേവ്ദത്ത് പടിക്കല്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്)*, ധ്രുവ് ജൂറെല് (വിക്കറ്റ് കീപ്പര്), രവീന്ദ്ര ജഡേജ, അന്ഷുല് കമ്പോജ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, സായ് സുദര്ശന്, നിതീഷ് കുമാര് റെഡ്ഡി, വാഷിംഗ്ടണ് സുന്ദര്, കുല്ദീപ് യാദവ്, മുഹമ്മദ് സിറാജ്.
content highlights: Bumrah Rested for New Zealand ODIs; Gill and Shreyas Iyer Split Captaincy Duties