'അഭിഷേക് ശര്‍മ പ്രചോദനം'; ഇന്ത്യന്‍ ഓപ്പണറെ വാഴ്ത്തി വിന്‍ഡീസിന്‍റെ ഷമാര്‍ സ്പ്രിംഗര്‍

ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ വാനോളം പുകഴ്ത്തി വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഷമാര്‍ സ്പ്രിംഗര്‍

ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ വാനോളം പുകഴ്ത്തി വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഷമാര്‍ സ്പ്രിംഗര്‍. 'അഭിഷേക് ഒരു ലോകോത്തര കളിക്കാരനാണ്. അദ്ദേഹത്തിന്റെ ബാറ്റിംഗ് മികവിന് അഭിനന്ദനങ്ങള്‍. റോസ്റ്റണ്‍ ചേസിനെതിരെ അഭിഷേക് ആക്രമിച്ചു കളിക്കാന്‍ തുടങ്ങിയതോടെ, 'പ്ലാന്‍ ബി' എന്ന നിലയില്‍ അദ്ദേഹത്തെ പരമാവധി സിംഗിളുകളും ഡബിളുകളും മാത്രം എടുക്കാന്‍ അനുവദിക്കുന്ന രീതിയില്‍ പ്രതിരോധ ബൗളിംഗ് പുറത്തെടുക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. കാരണം, ഇത്രയും മികച്ച വിക്കറ്റുകളില്‍ ഇത്തരം ലോകോത്തര ബാറ്റ്സ്മാന്മാര്‍ക്കെതിരെ കാര്യമായ നിയന്ത്രണം സാധ്യമല്ല.' സ്പ്രിംഗര്‍ പറഞ്ഞു.

മൂന്നാം ടി20യില്‍ അഭിഷേകിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയ്ക്ക് 14 റണ്‍സിന്റെ വിജയവും പരമ്പരയില്‍ 2-1ന്റെ മുന്‍തൂക്കവും നല്‍കിയത്. 30 പന്തില്‍ 69 റണ്‍സ് നേടിയ അഭിഷേക്, അന്താരാഷ്ട്ര ടി20യില്‍ നേരിട്ട പന്തുകളുടെ കണക്കില്‍ ഏറ്റവും വേഗത്തില്‍ 2,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു.

224 റണ്‍സ് എന്ന വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിൻഡീസിനായി ഷമാര്‍ സ്പ്രിംഗറും തിളങ്ങിയുരുന്നു. 11 പന്തിൽ നാല് സിക്‌സറും രണ്ട് ഫോറുകളും അടക്കം 35 റൺസാണ് താരം നേടിയത്. പരമ്പരയിലെ മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 2 -1 ന് ഇന്ത്യ മുമ്പിലാണ്. നാളെയാണ് പരമ്പരയിലെ നാലാം മത്സരം.

content highlights: shamar springer praises abhishe sharma inspiration

To advertise here,contact us