വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ട്വന്റി20 പരമ്പരയിലെ നാലാം മത്സരത്തിനായി മുന്‍ ഇന്ത്യന്‍ ബാറ്റര്‍ ചേതേശ്വര്‍ പുജാര തന്റെ പ്ലെയിങ് ഇലവന് തിരഞ്ഞെടുത്തു. ഇന്‍ഡോറില്‍ നടന്ന മൂന്നാം മത്സരത്തില്‍ 14 റണ്‍സിന് വിജയിച്ചതോടെ ശ്രേയസ് അയ്യരും സംഘവും പരമ്പരയില്‍ 2-1 ന് മുന്നിലാണ്. ഹൈദരാബാദില്‍ നടക്കുന്ന നാലാം മത്സരത്തില്‍ വിജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും കളിച്ച് ആകെ 30 റണ്‍സും 2 വിക്കറ്റും നേടിയ ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് 'ഒരു അവസരം കൂടി' നല്‍കണമെന്ന് ചേതേശ്വര്‍ പുജാര അഭിപ്രായപ്പെട്ടു. 'നിതീഷ് കുമാര്‍ റെഡ്ഡി മികച്ച രീതിയില്‍ കാര്യങ്ങള്‍ ചെയ്തുവെന്നാണ് ഞാന്‍ കരുതുന്നത്. അതിനാല്‍ അവന് ഒരു അവസരം കൂടി ലഭിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' -പുജാര പറഞ്ഞു. 'ടോപ്പ് ഓര്‍ഡറില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ സഞ്ജു സാംസണും അഭിഷേക് ശര്‍മയും ഓപ്പണ്‍ ചെയ്യും. ഇഷാന് കിഷന് മൂന്നാം നമ്പറിലും, ശ്രേയസ് അയ്യര്‍ നാലാം നമ്പറിലും, തിലക് വര്‍മ്മ അഞ്ചാം നമ്പറിലും കളിക്കും' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ ഇന്ത്യന്‍ താരമായ പുജാര, റെഡ്ഡിയെ ആറാം നമ്പറിലും നമന്‍ ധീറിനെ ഏഴാം നമ്പറിലുമാണ് ഉള്‍പ്പെടുത്തിയത്. 'അക്ഷര്‍ പട്ടേല്‍ എട്ടാം നമ്പറില്‍. ഫാസ്റ്റ് ബൗളര്‍മാരില്‍ അര്‍ഷദീപ് സിങ് ഒന്‍പതാം നമ്പറില്‍ എത്തും. മയങ്ക് യാദവ് നന്നായി പന്തെറിയുന്നുണ്ട്, അതിനാല്‍ അവനെയും കളിപ്പിക്കണം. ഹൈദരാബാദില്‍ ഇന്ത്യന്‍ ടീമിന് മുന്നിലുള്ള പ്രധാന ചോദ്യം പിച്ച് എങ്ങനെയാണെന്നതാണ്' -പുജാര പറഞ്ഞു.
'അതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ പ്രിന്‍സ് യാദവിനെയോ അതോ കുല്‍ദീപ് യാദവിനെയോ തിരഞ്ഞെടുക്കും. അത് മാത്രമാണ് ഞാന്‍ കാണുന്ന ഒരേയൊരു മാറ്റം. രണ്ടുപേരില്‍ ഒരാളെ അവര്‍ക്ക് തിരഞ്ഞെടുക്കേണ്ടി വരും. സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ ആനുകൂല്യം ലഭിക്കുന്ന പിച്ചാണെങ്കില്‍ കുല്‍ദീപിനെ തിരികെ കൊണ്ടുവരാന്‍ ആഗ്രഹിച്ചേക്കാം. എന്നാല്‍ ഇന്ഡോറിലേതുപോലെ പേസര്‍മാര്‍ക്ക് നേരിയ ആനുകൂല്യമുള്ള വിക്കറ്റാണെങ്കില്‍ അതേ പ്ലെയിങ് ഇലവനുമായി മുന്നോട്ട് പോകാം' -അദ്ദേഹം വ്യക്തമാക്കി.
ചേതേശ്വര്‍ പുജാര തിരെഞ്ഞെടുത്ത പ്ലെയിങ് ഇലവന്സഞ്ജു സാംസണ്, അഭിഷേക് ശര്‍മ്മ, ഇഷാന് കിഷന്, ശ്രേയസ് അയ്യര്‍, തിലക് വര്‍മ്മ, നിതീഷ് കുമാര്‍ റെഡ്ഡി, നമാന്‍ ധീര്‍, അക്ഷര്‍ പട്ടേല്‍, അര്‍ഷദീപ് സിംഗ്, മയങ്ക് യാദവ്, പ്രിന്‍സ് യാദവ് / കുല്‍ദീപ് യാദവ്.
content highlights: 'He Deserves Another Chance': Cheteshwar Pujara Backs Young All-Rounder Nitish Kumar Reddy