രചിന്‍ ബാക്ക്!; ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്

ഇന്ത്യക്കെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലാന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യക്കെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലാന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. ഫിന്‍ അലന്‍, ലോക്കി ഫെര്‍ഗൂസന്‍, ടിം സീഫെര്‍ട്ട് എന്നിവര്‍ ഏകദിന ടീമിലേക്ക് തിരിച്ചെത്തി. പരിക്കിനെ തുടര്‍ന്ന് ടി20 പരമ്പര കളിക്കാതിരിക്കുന്ന രചിന്‍ രവീന്ദ്ര, ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ ഇടം നേടി.

നവംബര്‍ 4-ന് ഓക്ലന്‍ഡിലെ ഈഡന്‍ പാര്‍ക്കിലാണ് പരമ്പര ആരംഭിക്കുന്നത്. ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കും അവസാന രണ്ട് മത്സരങ്ങള്‍ക്കുമായി രണ്ട് വ്യത്യസ്ത സ്‌ക്വാഡുകളെയാണ് ന്യൂസിലാന്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ ടീമിനെ നയിക്കും. അവസാന രണ്ട് ഏകദിനങ്ങള്‍ക്കായി ഏഴ് പുതിയ കളിക്കാര്‍ ടീമിനൊപ്പം ചേരും. ഒഴിവാക്കപ്പെടുന്ന താരങ്ങള്‍ ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീമിനൊപ്പം ചേരും.

കഴിഞ്ഞ ജനുവരിയില്‍ ഇന്ത്യയില്‍ വെച്ച് ഏകദിന പരമ്പര 2-1ന് ന്യൂസിലന്‍ഡ് ജയിച്ചിരുന്നു. അന്ന് കളിച്ച താരങ്ങളില്‍ മിക്കവരും ടീമില്‍ സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്.

ഇന്ത്യക്കെതിരെ ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ന്യൂസിലാന്‍ഡ് ടീം: മിച്ചല്‍ സാന്‍റ്നര്‍ (ക്യാപ്റ്റന്‍), മൈക്കല്‍ ബ്രേസ്‌വെല്‍, മാര്‍ക്ക് ചാപ്മാന്‍, ഡെവോണ്‍ കോണ്‍വേ, ജേക്കബ് ഡഫി, മാറ്റ് ഹെന്റി, കെയ്ല്‍ ജാമിസണ്‍, ടോം ലാഥം (വിക്കറ്റ് കീപ്പര്‍), ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, രചിന്‍ രവീന്ദ്ര, നഥാന്‍ സ്മിത്ത്, വില്ല് യംഗ്, ബ്ലെയര്‍ ടിക്ക്‌നര്‍.

അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ടീം: മിച്ചല്‍ സാന്‍റ്നര്‍ (ക്യാപ്റ്റന്‍), ഫിന്‍ അലന്‍, മൈക്കല്‍ ബ്രേസ്‌വെല്‍, മാര്‍ക്ക് ചാപ്മാന്‍, ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക്, ജേക്കബ് ഡഫി, മാറ്റ് ഫിഷര്‍, ലോക്കി ഫെര്‍ഗൂസന്‍, മിച്ച് ഹേ (വിക്കറ്റ് കീപ്പര്‍), നിക്ക് കെല്ലി, ടിം സീഫെര്‍ട്ട് (വിക്കറ്റ് കീപ്പര്‍), ബ്ലെയര്‍ ടിക്ക്‌നര്‍, വില്ല് യംഗ്.

content highlights:new zealand announces odi squad against india rachin ravindra returns

To advertise here,contact us