ഇന്ത്യയുടെ അത്ഭുത ബാലൻ വൈഭവ് സൂര്യവംശിക്കെതിരെ പന്തെറിയാന്‍ കാത്തിരിക്കുകയാണെന്ന് ന്യൂസിലന്‍ഡ് ഫാസ്റ്റ് ബൗളര്‍ ലോക്കി ഫെര്ഗൂസന്. ഇന്ത്യയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്ക് മുന്നോടിയായാണ് ഫെര്ഗൂസണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഐപിഎല്ലില്‍ താരത്തിനെതിരെ പന്തെറിഞ്ഞിട്ടുള്ള ഫെര്ഗൂസന്, ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കുള്ള വൈഭവിന്റെ വേഗത്തിലുള്ള കടന്നുവരവ് തികച്ചും അര്‍ഹതപ്പെട്ടതാണെന്നും വ്യക്തമാക്കി.
ഒക്ടോബര്‍ 22-നാണ് ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനം ആരംഭിക്കുന്നത്.കഴിഞ്ഞ ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു താരത്തിന്റെ ടി20 അരങ്ങേറ്റം. ഇതുവരെ കളിച്ച എട്ട് ടി20 മത്സരങ്ങളില്‍ നിന്ന് രണ്ട് അര്ദ്ധശതതകങ്ങള് ഉള്‍പ്പെടെ 246 റണ്‍സ് താരം നേടിയിട്ടുണ്ട്. സിംബാബ്വെയ്ക്കെതിരെ നേടിയ 81 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍.
അഞ്ച് ടി20കളും അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമാണ് പര്യടനത്തിലുള്ളത്. ന്യൂസിലന്‍ഡിലെ വേഗത്തിലും ബൗണ്സിലുമുള്ള പിച്ചുകളില്‍ ഈ പതിനഞ്ചുകാരന് തന്റെ വെടിക്കെട്ട് ബാറ്റിംഗ് ആവര്‍ത്തിക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. സഞ്ജു സാംസൺ ടീമിലുള്ളപ്പോൾ താരത്തിന് അവസരം ലഭിക്കുമോ എന്ന ആശങ്കയും ആരാധകർക്കുണ്ട്.
content highlights:lockie ferguson eager to bowl against vaibhav suryavanshi in newzeland seies