വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം ടി 20 യിൽ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ പിച്ചിനെ വിമർശിച്ച് ഇന്ത്യയുടെ മുഖ്യ പരിശീലകന് ഗൗതം ഗംഭീര്‍.
മത്സര ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ, ആരാധകരുടെ താല്‍പ്പര്യങ്ങള്‍ തനിക്ക് മനസിലാകുന്നുണ്ടെന്ന് ഇന്ത്യന്‍ കോച്ച് വ്യക്തമാക്കി. 'നിങ്ങള്‍ക്ക് ബാറ്റും ബോളും തമ്മിലുള്ള നല്ലൊരു മത്സരം വേണ്ടേ? നിങ്ങള്‍ ആഗ്രഹിക്കുന്നത് തന്നെയാണ് ഞങ്ങളും ആഗ്രഹിക്കുന്നത്.' ഗംഭീര്‍ വ്യക്തമാക്കി.
'നിങ്ങള്‍ക്ക് സിക്സറുകളും ഫോറുകളും മാത്രം കാണാനാണ് താല്പ്പര്യമെങ്കില് ഞങ്ങള്‍ക്കും അതുതന്നെ വേണം. എന്നാല്‍ നിങ്ങള്‍ ഒരു തുല്യ മത്സരമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഞങ്ങളും അത് തന്നെയാണ് ആഗ്രഹിക്കുന്നത്. ബൗളര്‍മാരുടെ കരിയറും ഇവിടെ അപകടത്തിലാണ്. അവര്‍ കഠിനാധ്വാനം ചെയ്യാത്തവരല്ല. അതിനാല്‍ ബാറ്റും ബോളും തമ്മില്‍ ഒരു തുല്യ മത്സരം ഉണ്ടായാല്‍ അത് നല്ലതായിരിക്കും. നമുക്ക് മികച്ച ക്രിക്കറ്റും കാണാനാകും' ഗംഭീര്‍ കൂട്ടിച്ചേർത്തു.
ഇന്നലെ റാഞ്ചിയിൽ റൺ മഴയാണ് കണ്ടത്. ഇന്ത്യ ഉയർത്തിയ 250 റൺസ് വിജയലക്ഷ്യം വെറും 18.3 ഓവറിൽ നാലു വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി വിൻഡീസ് മറികടന്നു. ടി20 ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാമത്തെ വലിയ റൺ ചേസായിരുന്നു ഇത്.
നേരത്തെ ഏകദിന പരമ്പരയിൽ വിൻഡീസിന്റെ 43.3 ഓവറില്‍ 406 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നിരുന്നു. അന്ന് 93.3 ഓവറില്‍ ആകെ പിറന്നത് 811 റണ്‍സായിരുന്നു. ഗംഭീർ അന്നും സമാന അഭിപ്രായം പങ്കുവെച്ചിരുന്നു.
content highlights :gautam gambhir criticizes pitch after india loss against west indies t20