നായകൻ ഡാ!; ശ്രേയസിന്റെ സെഞ്ച്വറിയിൽ വിൻഡീസിനെ തോൽപ്പിച്ച് ഇന്ത്യ

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്‍റെ തകർപ്പൻ ജയം

ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്‍റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത് വിന്‍ഡീസ് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 14.4 ഓവറില്‍ മറികടന്നു.

43 പന്തില്‍ 102 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ശ്രേയസ് അയ്യരും 27 പന്തില്‍ 37 റണ്‍സെടുത്ത ഇഷാന്‍ കിഷനുമാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്. സഞ്ജു സാംസൺ(11 ), അഭിഷേക് ശർമ (21 ) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 19.1 ഓവറില്‍ 171 റൺസിന് ഓള്‍ ഔട്ടാവുകയായിരുന്നു. 34 പന്തില്‍ 56 റണ്‍സെടുത്ത ഷെറഫൈന്‍ റൂഥര്‍ഫോര്‍ഡാണ് വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റൻ ഷായ് ഹോപ് 37 പന്തില്‍ 52 റണ്‍സെടുത്തു. ഇന്ത്യക്കായി നമൻ ധിര്‍ 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് യാദവും അക്സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതമെടുത്തു.

content highlights :shreyas iyer maiden t20 centur -india vs west indies 1st t20

To advertise here,contact us