ഫിറ്റാകണം; കിവീസിനെതിരായ ടെസ്റ്റിന് മുമ്പ് 'ഇന്ത്യ എ' ക്കായി കളിക്കാൻ സീനിയർ താരങ്ങൾ

ഫോം കണ്ടെത്താനും ഫിറ്റ്നസ് കണ്ടെത്താനും പ്രമുഖ ഇന്ത്യൻ താരങ്ങൾ 'ഇന്ത്യ എ' ടീമിനായി കളത്തിലിറങ്ങും

ന്യൂസിലൻഡ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഫോം കണ്ടെത്താനും ഫിറ്റ്നസ് കണ്ടെത്താനും പ്രമുഖ ഇന്ത്യൻ താരങ്ങൾ 'ഇന്ത്യ എ' ടീമിനായി കളത്തിലിറങ്ങും. ഇന്ത്യ എ ടീം ന്യൂസിലന്‍ഡിലേക്ക് നടത്തുന്ന അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിൽ ജസ്പ്രീത് ബുംറയ്ക്ക് പുറമെ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത്, കെ.എൽ. രാഹുൽ എന്നിവ കളിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഈ മാസം അവസാനം ആരംഭിക്കുന്ന ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തിൽ അഞ്ച് ടി-20, അഞ്ച് ഏകദിനം, രണ്ട് ടെസ്റ്റ് മത്സരങ്ങൾ എന്നിവയാണ് ഇന്ത്യ കളിക്കുക.

ഇതിന് മുന്നോടിയായി ഒക്ടോബർ 24 മുതൽ നവംബർ 10 വരെ മൂന്ന് അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങൾക്കായി 'ഇന്ത്യ എ' ടീമും ന്യൂസിലൻഡിലേക്ക് തിരിക്കും.

ബുംറയ്ക്ക് പുറമെ ടെസ്റ്റ് സ്പെഷ്യലിസ്റ്റുകളായ കെ.എൽ. രാഹുൽ, ദേവ്ദത്ത് പടിക്കൽ, റിഷഭ് പന്ത്, സായ് സുദർശൻ എന്നിവരും ഇന്ത്യ എ സംഘത്തിലുണ്ടാകും. ഏകദിന പരമ്പരയിലും ഭാഗമാകാൻ സാധ്യതയുള്ളതിനാൽ കെ.എൽ. രാഹുൽ ആദ്യ മത്സരത്തിൽ മാത്രമായിരിക്കും എ ടീമിനായി കളിക്കുക. അതേസമയം പന്ത്, പടിക്കൽ, സായ് സുദർശൻ എന്നിവർ മൂന്ന് മത്സരങ്ങളിലും എ ടീമിനായി കളിച്ചേക്കും.

content highlights:senior-india-players-to-play-india-a-matches-before-new-zealand-test-series

To advertise here,contact us