'സഞ്ജു കഴിഞ്ഞേ വൈഭവ് ഉള്ളു'; ആവർത്തിച്ച് ഗംഭീർ

വൈഭവ് സൂര്യവംശിക്ക് അവസരങ്ങൾക്കായി കാത്തിരിക്കേണ്ടി വരുമെന്ന് ഗംഭീർ വ്യക്തമാക്കി.

ഇന്ത്യൻ ടി20 ടീമിന്‍റെ ഓപ്പണിംഗ് കോംബിനേഷനെക്കുറിച്ചുള്ള ചർച്ചകളിലും വിമർശനങ്ങളിലും വ്യക്തത വരുത്തി മുഖ്യപരിശീലകൻ ഗൗതം ഗംഭീർ. മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശർമ്മയും മികച്ച പ്രകടനം നടത്തുന്ന സാഹചര്യത്തിൽ, 15-കാരനായ വൈഭവ് സൂര്യവംശിക്ക് അവസരങ്ങൾക്കായി കാത്തിരിക്കേണ്ടി വരുമെന്ന് ഗംഭീർ വ്യക്തമാക്കി.

പ്ലെയിങ് ഇലവനിലേക്ക് പരി​ഗണിക്കാത്തതിനെക്കുറിച്ച് താൻ വൈഭവുമായി സംസാരിച്ചിട്ടുണ്ടെന്നും കാര്യങ്ങൾ വ്യക്തമായി തന്നെ പറഞ്ഞ് മനസിലാക്കിയിട്ടുണ്ടെന്നും ​ഗംഭീർ. ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയ്ക്ക് മുന്നോടിയായി സംസാരിക്കുകയായിരുന്നു ​ഗംഭീർ. നാളെ മുതലാണ് അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ആരംഭിക്കുന്നത്.

'വൈഭവ് നല്ല ഫോമിലാണ് എന്നത് ശരിയാണ്. എങ്കിലും ടീമിലെ സീനിയര്‍ താരങ്ങള്‍ നാളുകളായി മികച്ച പ്രകടനം നടത്തുന്നതുകൊണ്ട് അദ്ദേഹത്തിന് അവസരത്തിനായി കാത്തിരിക്കേണ്ടി വരുമെന്ന് ഞാന്‍ പറഞ്ഞു മനസിലാക്കിക്കൊടുത്തു. സോഷ്യല്‍ മീഡിയയോ പുറത്തു നിന്നുള്ള ബഹളങ്ങളോ അല്ല പ്ലെയിങ് ഇലവനെ തീരുമാനിക്കുന്നത്. ആ ഡ്രസിങ് റൂമിലെ കോച്ചും ക്യാപ്റ്റനും ആരെയാണ് വിജയം സമ്മാനിക്കാന്‍ കഴിയുന്നവരായി കാണുന്നത് എന്നതിനെ ആശ്രയിച്ചാണ് അത് തീരുമാനിക്കുന്നത്.', ​ഗംഭീർ വ്യക്തമാക്കി.

content highlights: gautam gambhir on-sanju samson and vaibhav suryavanshi

To advertise here,contact us