അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വൈകുന്നേരം ഏഴ് മണി മുതലാണ് മത്സരം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ ടി20 പരമ്പര തോല്‍വിക്ക് പിന്നാലെ നടക്കുന്ന പരമ്പരയില്‍ പ്രമുഖ താരങ്ങള്‍ ടീമിലുണ്ട്. വിക്കറ്റ് കീപ്പർ ബാറ്റര്‍മാരായ സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരിൽ ആർക്കായിരിക്കും പ്ലേയിംഗ് ഇലവനില്‍ മുൻഗണന എന്നതിലാണ് പ്രധാന ആശയക്കുഴപ്പം. ഇരുവരെയും ഇലവനിൽ ഉൾപ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
സഞ്ജു പ്ലേയിംഗ് ഇലവനിലെത്തിയാൽ അഭിഷേക് ശർമ്മക്കൊപ്പം ഓപ്പണറാകും. സഞ്ജുവും അഭിഷേകും ഓപ്പണ്‍ ചെയ്താൽ കൗമാരതാരം വൈഭവ് സൂര്യവംശി പുറത്തിരിക്കേണ്ടിവരും.
മൂന്നാം നമ്പറിൽ മിന്നും ഫോമിലുള്ള ഇഷാന് കിഷന് സ്ഥാനം ഉറപ്പാക്കിയിട്ടുണ്ട്. ദുലീപ് ട്രോഫി ഫൈനലിലെ തകർപ്പൻ പ്രകടനം താരത്തിന് തുണയാകും.
നാലാം നമ്പറിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരും അഞ്ചാം നമ്പറില്‍ തിലക് വർമ്മയും ഇറങ്ങും. ആറാം നമ്പറിൽ ദുബെയ്ക്ക് പകരം ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്ക് അവസരം ലഭിച്ചേക്കും.
സ്പിൻ നിരയിൽ ഓൾ റൗണ്ടർ അക്സർ പട്ടേലും വരുൺ ചക്രവർത്തിയും കളിക്കും. ജസ്പ്രീത് ബുംറയ്ക്കൊപ്പം അർഷ്ദീപ് സിങ്ങാകും പേസ് നിരയിലുണ്ടാകുക.
content highlights:india vs afghanistan 1st t20i today sanju-samson in focus