വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-ശ്രീലങ്ക ഫൈനല്‍. പാകിസ്താനെ തോല്‍പ്പിച്ചാണ് ശ്രീലങ്ക ഫൈനലിലെത്തിയത്. പാകിസ്താനെ നാലുവിക്കറ്റിനാണ് ശ്രീലങ്ക തോല്‍പ്പിച്ചത്. ശ്രീലങ്കയ്ക്കുവേണ്ടി ഹര്‍ഷിത (36), കവിഷ ദില്‍ഹരി (33) എന്നിവര്‍ മികച്ച പ്രകടനം നടത്തി. ബൗളിങ്ങില്‍ ചമരി അട്ടപ്പട്ടുവും ചമുഡി പ്രബോദയും രണ്ടുവിക്കറ്റുകള്‍ വീഴ്ത്തി.
ആദ്യം ബാറ്റുചെയ്ത പാകിസ്താനുവേണ്ടി ഫാത്തിമ സന 47 റണ്‍സെടുത്തിരുന്നു. സനയുടെ പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് പാകിസ്താന് ഭേദപ്പെട്ട സ്കോറിലെത്തിയത്. അതേസമയം, ഫാത്തിമ സന നാലുവിക്കറ്റ് വീഴ്ത്തി മികച്ച ബൗളിങ് പ്രകടനം നടത്തിയിരുന്നു. എന്നാല്‍ ടീമിനെ വിജയിപ്പിക്കാന്‍ സനയുടെ ഒറ്റയാള്പ്പോരാട്ടത്തിനായില്ല.
ഞായറാഴ്ച ദുബായിലാണ് ഇന്ത്യ-ശ്രീലങ്ക ഫൈനല്‍ നടക്കുക. ഏഷ്യാകപ്പില്‍ നിലവിലെ ജേതാക്കളാണ് ശ്രീലങ്ക.
content highlights: India vs Sri Lanka in Women's Asia Cup Final