പോണ്ടിങ്ങിനെ പിന്നിലാക്കി; ചരിത്ര നേട്ടവുമായി റൂട്ട്; മുന്നിൽ സച്ചിനും ആൻഡേഴ്‌സണും മാത്രം

പാകിസ്താനെതിരായ മൂന്നാം ടെസ്റ്റിൽ കളത്തിലിറങ്ങിയതിന് പിന്നാലെ അപൂര്‍വനേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്

പാകിസ്താനെതിരായ മൂന്നാം ടെസ്റ്റിൽ കളത്തിലിറങ്ങിയതിന് പിന്നാലെ അപൂര്‍വനേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് നായകൻ ജോ റൂട്ട്. ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരങ്ങളുടെ പട്ടികയിൽ ഓസ്ട്രേലിയൻ ഇതിഹാസങ്ങളായ സ്റ്റീവ് വോ, റിക്കി പോണ്ടിംഗ് എന്നിവരെ മറികടന്ന് ജോ റൂട്ട് മൂന്നാം സ്ഥാനത്തെത്തി.

ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന മത്സരം റൂട്ടിന്റെ 169-ാം ടെസ്റ്റായിരുന്നു. 168 ടെസ്റ്റുകൾ വീതം കളിച്ച സ്റ്റീവ് വോ, റിക്കി പോണ്ടിംഗ് എന്നിവരെയാണ് ഇന്ന് റൂട്ട് പിന്നിലാക്കിയത്.

നിലവിൽ ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറാണ് ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരം കളിച്ച താരങ്ങളിൽ ഒന്നാമതുള്ളത്. 188 മത്സരങ്ങൾ കളിച്ച ജെയിംസ് ആൻഡേഴ്സൺ ആണ് രണ്ടാമത്.

സ്റ്റുവര്‍ട്ട് ബ്രോഡ്(167), ജാക്വിസ് കാലിസ്(166), ശിവ്നാരായെൻ ചന്ദര്‍പോള്‍(164), രാഹുൽ ദ്രാവിഡ്(164), അലിസ്റ്റര്‍ കുക്ക്(161) എന്നിവരാണ് സ്റ്റീവ് വോ, റിക്കി പോണ്ടിംഗ് എന്നിവർക്ക് പിന്നിലുള്ളത്.

content highlights: joe root surpasses ricky ponting test cricket runs record

To advertise here,contact us