ഇഷാന് ഡബിൾ സെഞ്ച്വറി; ദുലീപ് ട്രോഫി ഫൈനലിൽ ഈസ്റ്റ് സോണിന് ഹിമാലയൻ ടോട്ടൽ

ദുലീപ് ട്രോഫി ഫൈനലിൽ വെടിക്കെട്ട് പ്രകടനവുമായി ഇഷാൻ കിഷൻ

ദുലീപ് ട്രോഫി ഫൈനലിൽ വെടിക്കെട്ട് പ്രകടനവുമായി ഇഷാൻ കിഷൻ. സൗത്ത് സോണിനെതിരെ ഈസ്റ്റ് സോണിന്റെ നായകനായി ഇറങ്ങിയ താരം 250 റൺസ് നേടി റിട്ടയർ ഹർട്ടായി. 270 പന്തുകളിൽ നിന്ന് 200 റൺസ് തികച്ച താരം ആകെ 301 പന്തുകളിൽ ഏഴ് സിക്‌സറും 27 ഫോറുകളും അടക്കം 250 റൺസ് നേടി.

ദുലീപ് ട്രോഫിയിൽ ഈസ്റ്റ് സോണിനായി ഇരട്ട സെഞ്ച്വറി നേടുന്ന മൂന്നാമത്തെ മാത്രം ബാറ്ററാണ് ഇഷാൻ കിഷൻ.ഇതുകൂടാതെ, ദുലീപ് ട്രോഫി ഫൈനലിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആറാമത്തെ മാത്രം ബാറ്ററെന്ന അപൂർവ്വ നേട്ടവും ഇഷാൻ സ്വന്തമാക്കി. രാമൻ ലാംബ, യശസ്വി ജയ്‌സ്വാൾ, ചേതേശ്വർ പൂജാര, അൻഷുമാൻ ഗെയ്ക്‌വാദ്, യൂസഫ് പത്താൻ എന്നിവരാണ് ഫൈനലിൽ മുമ്പ് ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള മറ്റ് താരങ്ങൾ.

ഇഷാന്‍ കിഷന്‍റെ ഇരട്ട സെഞ്ചുറിയുടെയും കുമാര്‍ കുഷാഗ്രയുടെ സെഞ്ചുറിയുടെയും(102) മികവില്‍ സൗത്ത് സോണിനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഈസ്റ്റ് സോണ്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 626 റണ്‍സെന്ന ശക്തമായ നിലയിലാണ്. നേരത്തെ അഭിമന്യു ഈശ്വരൻ(72), ഷിഖര്‍ മോഹന്‍(85) എന്നിവരും ഈസ്റ്റ് സോണിനായി ബാറ്റിംഗില്‍ തിളങ്ങിയിരുന്നു.

Content Highlights: duleep trophy final ishan kishan double century east zone

To advertise here,contact us