ഓസ്ട്രേലിയയെ നേരിടുന്ന ഇന്ത്യയുടെ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ വൈഭവ് സൂര്യവംശി ഇല്ലാത്തത് എന്തുകൊണ്ടാണ് എന്നാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ച.
വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗും രാഹുൽ ദ്രാവിഡിന്റെ മകൻ അൻവയ് ദ്രാവിഡും ടീമിൽ ഇടം നേടിയിട്ടും സീനിയർ തലത്തിൽ പോലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പതിനഞ്ചുകാരനായ വൈഭവ് പതിനഞ്ചംഗ ടീമിൽ നിന്ന് പുറത്തായത് പലർക്കും അത്ഭുതമായിരുന്നു. എന്നാൽ, വൈഭവിന്റെ വഴിയടച്ചതിന്റെ കാരണങ്ങളിലൊന്ന് ബി സി സി ഐയുടെ തന്നെ നിയമമാണ്.
2016ലെ ബി സി സി ഐയുടെ നിയമം അനുസരിച്ച് കളിക്കാർക്ക് ഒന്നിൽക്കൂടുതൽ അണ്ടർ-19 ടൂർണമെന്റുകൾ കളിക്കാനാവില്ല. ഇതനുസരിച്ച് 2026ലെ അണ്ടർ-19 ലോകകപ്പ് കളിച്ച സൂര്യവംശി തന്റെ ക്വാട്ട പൂർത്തിയാക്കി ക്കഴിഞ്ഞതാണ്.
ഇതാണ് ഇപ്പോൾ ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ ഉൾപ്പെടാതെ പോയതിന്റെ കാരണമെന്നാണ് ബി സി സി ഐ വൃത്തങ്ങൾ നൽകുന്ന സൂചന. അതേസമയം കൂടുതൽ യുവതാരങ്ങൾക്ക് അവസരം നൽകാൻ വേണ്ടിയാവും നേരത്തെ സീനിയർതലത്തിൽ കളിച്ച വൈഭവിനെ ഒഴിവാക്കിയതെന്നും വാദമുണ്ട്.
content highlights:vaibhav sooryavanshi dropped from india under 19 team reason explained