ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര വിജയത്തിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍.
'നവംബറില്‍ ഞങ്ങള്‍ ന്യൂസിലന്‍ഡിലേക്ക് പോകുന്നുണ്ട്, അതൊരു മികച്ച പരമ്പരയായിരിക്കും. അതിനുശേഷം നാട്ടില്‍ മറ്റൊരു പരമ്പരയുമുണ്ട്. ന്യൂസിലന്‍ഡില്‍ നല്ല പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഫൈനലിലെത്താനുള്ള സാധ്യതകള്‍ ബാക്കിയുള്ളിടത്തോളം കാലം ഞങ്ങള്‍ എപ്പോഴും വിശ്വസിക്കും. എന്തായാലും ഞങ്ങള്‍ ഫൈനലില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.' മത്സരശേഷം നടന്ന സമ്മാനദാന ചടങ്ങില്‍ ഗില്‍ വ്യക്തമാക്കി.
നവംബര്‍ 19-ന് വെല്ലിംഗ്ടണിലെ ബേസിന് റിസര്‍വില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റ് ആരംഭിക്കാന്‍ ഏകദേശം മൂന്ന് മാസത്തോളം സമയമുള്ളതിനാല്‍ തങ്ങളുടെ തന്ത്രങ്ങള്‍ പുനഃപരിശോധിക്കാന്‍ ടീമിന് വേണ്ടത്ര സമയം ലഭിക്കുമെന്നും ഗില്‍ പറഞ്ഞു.
ഇനി ഏഴ് ടെസ്റ്റുകള്‍ കൂടി ബാക്കിയുണ്ടെങ്കിലും അതിൽ ആറ് എണ്ണത്തിൽ എങ്കിലും വിജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉറപ്പിക്കാനാവൂ.
നവംബറില്‍ ന്യൂസിലന്‍ഡിനെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യക്ക് അടുത്തതായി ഉള്ളത്. തുടര്‍ന്ന് അടുത്ത വര്‍ഷം ഓസ്ട്രേലിയക്കെതിരെ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയും നടക്കും.
കൊളംബോയിൽ നടന്ന രണ്ടാം ടെസ്റ്റിൽ ടെസ്റ്റില്‍ സോണല്‍ ദിനുഷ പുറത്താകാതെ നേടിയ 133 റണ്‍സിന്റെ മികവില്‍ ശ്രീലങ്ക സമനില പിടിച്ചെടുക്കുകയായിരുന്നു. പരമ്പര 1-0 സ്വന്തമാക്കിയെങ്കിലും 51.52 ശതമാനവുമായി പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.
content highlights: shubman gill reacts to india world test championship final qualification chances