ഡിസിഷന്‍ റിവ്യൂ സിസ്റ്റത്തിലെ നിർഭാഗ്യം രവീന്ദ്ര ജഡേജയെ വിടാതെ പിന്തുടരുന്നു . ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ എടുത്ത റിവ്യൂവും പരാജയപ്പെട്ടതോടെ തുടര്‍ച്ചയായ 22-ാമത്തെ ഡിആര്‍എസ് പരാജയത്തിന്റെ ഭാഗമായിരിക്കുകയാണ് ജഡേജ.
ചൊവ്വാഴ്ച ലങ്കന്‍ ബാറ്റര്‍ കെഷാര നുവാന്തയ്ക്കെതിരെ എല്‍ബിഡബ്ല്യുവിനായി അപ്പീല്‍ ചെയ്ത ജഡേജ, ക്യാപ്റ്റനെ നിര്‍ബന്ധിച്ച് റിവ്യൂ എടുപ്പിക്കുകയായിരുന്നു. എന്നാല്‍ റീപ്ലേകളില്‍ പന്ത് ഇന്‍സൈഡ് എഡ്ജ് തട്ടിയിട്ടുണ്ടെന്ന് വ്യക്തമായി. ഇതോടെ ഇന്ത്യയുടെ റിവ്യൂ നഷ്ടപ്പെടുകയായിരുന്നു.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2023 ജൂലൈയില്‍ ഡൊമിനിക്കയില്‍ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരത്തില്‍ കെമര്‍ റോച്ചിനെ പുറത്താക്കിയപ്പോഴാണ് ജഡേജ ഒടുവില്‍ ഒരു ഡിആര്‍എസ് റിവ്യൂ വിജയകരമായി സ്വന്തമാക്കിയത്. എന്നാല്‍ അതിനുശേഷം ജഡേജയ്ക്ക് ഇന്ന് വരെ ഡിആര്‍എസ് വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല.
ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 350 വിക്കറ്റുകള്‍ തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ ഇടംകൈയ്യന്‍ ബൗളര്‍ എന്ന നേട്ടം ജഡേജ സ്വന്തമാക്കിയിരുന്നു.
അതേസമയം, രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോർ ശ്രീലങ്ക പിന്നിട്ടു. ഒന്നാം ഇന്നിങ്സില്‍ 290ന് പുറത്തായ ലങ്ക, നിലവില്‍ ഫോളോ ഓണ്‍ ചെയ്യുകയാണ്. നാലാം ദിനം അവസാനിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തില്‍ 29 റണ്‍സാണ് അവര്‍ നേടിയിട്ടുള്ളത്. നിലവിൽ 16 റൺസിന്റെ ലീഡാണ് ശ്രീലങ്കയ്ക്കുള്ളത്.
content highlights: ravindra jadeja drs record 22 consecutive failed reviews in test cricket