ദുലീപ് ട്രോഫിയില്‍ ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയെങ്കിലും ബൗളിംഗിൽ അമ്പരിപ്പിച്ച് ഇന്ത്യയുടെ യുവ സെൻസേഷൻ വൈഭവ് സൂര്യവംശി.
Vaibhav Sooryavanshi couldn’t do much with the bat, but he made an impact with the ball.He bowled just 2 overs and picked up 2 wickets. Not his day with the bat, but he still found a way to contribute. 🔥 pic.twitter.com/XciJ72l9Pc
ഈസ്റ്റ് സോണിനായി പന്തെറിഞ്ഞ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയാണ് ക്രിക്കറ്റ് ആരാധകരെ അത്ഭുതപ്പെടുത്തിയത്.
നോര്‍ത്ത് ഈസ് സോണിനെതിരെ ആയിരുന്നു വൈഭവിന്റെ പ്രകടനം. ഈസ്റ്റ് സോണിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ വൈഭവ് കിഷന് ലിങ്ദോയെ പുറത്താക്കിയാണ് താരം തന്റെ ആദ്യ വിക്കറ്റ് നേടിയത്. തുടര്‍ന്ന് വെറും മൂന്ന് പന്തുകള്‍ കൂടി എറിഞ്ഞതിന് ശേഷം താരം വീണ്ടും വിക്കറ്റ് വീഴ്ത്തി. ഇംലിവതി ലെംതുറിനെയാണ് താരം അടുത്തതായി പുറത്താക്കിയത്.
മത്സരത്തില്‍ ഈസ്റ്റ് സോണിനായി ഇന്നിങ്സ് ഓപ്പണ്‍ ചെയ്തെങ്കിലും യുവതാരത്തിന് വലിയ സ്കോര്‍ നേടാനായില്ല. ആറ് പന്തുകളില്‍ നിന്ന് രണ്ട് ഫോറുകള്‍ സഹിതം എട്ട് റണ്‍സെടുത്താണ് താരം പുറത്തായത്.
മത്സരത്തിൽ ഈസ്റ്റ് സോൺ ഇന്നിങ്സിനും 210 റൺസിനും ജയിച്ചു. ഈസ്റ്റ് സോൺ ആദ്യ ഇന്നിങ്സിൽ 467 റൺസ് നേടി. നോർത്ത് ഈസ്റ്റ് സോൺ ആദ്യ ഇന്നിങ്സിൽ 111 റൺസും രണ്ടാം ഇന്നിങ്സിൽ 146 റൺസ് മാത്രമാണ് നേടിയത്.
content highlights:vaibhav sooryavanshi duleep trophy bowling two wickets in an over video