ഇത് ഓസീസാ..! ബംഗ്ലാദേശിനെ എറിഞ്ഞിട്ട് ഓസ്‌ട്രേലിയ

രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിനെ പുറത്താക്കിയത് 64 റണ്‍സിന്

ഡാര്‍വിന്‍ ടെസ്റ്റിലെ നാണക്കേടിന് പകരംവീട്ടാന്‍ ഓസ്‌ട്രേലിയ. പരമ്പരയിലെ രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിനെ പുറത്താക്കിയത് വെറും 64 റണ്‍സിന്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗളിങ് പ്രകടനത്തിന് മുന്നിലാണ് ബംഗ്ലാദേശ് ബാറ്റിങ് നിര തകര്‍ന്നടിഞ്ഞത്. ഓപ്പണര്‍മാരായ ഷദബ്മാന്‍ ഇസ്ലാം അക്കൗണ്ട് തുറക്കും മുന്നേ മടങ്ങി. തന്‍സിദ് ഹസനും റണ്ണെടുക്കാനായില്ല. മോമിനുല്‍ ഹഖ് (9), ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ (പൂജ്യം), മുഷ്ഫിഖുര്‍റഹീം (5), ലിട്ടണ്‍ ദാസ് (പൂജ്യം), മെഹ്ദി ഹസന്‍ മിറാസ് (11), ഹസന്‍ മഹ്‌മൂദ് (10), ടസ്‌കിന്‍ അഹമ്മദ് (1) ഷരീഫില്‍ ഇസ്ലാം (14) എന്നിവരും വേഗത്തില്‍ മടങ്ങി. താജുല്‍ ഇസ്ലാം (11*) പുറത്താകാതെ നിന്നു. മിച്ചല്‍ സ്റ്റാര്‍ക്കാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. 10 ഓവറില്‍ ആറുവിക്കറ്റാണ് താരം നേടിയത്. വഴങ്ങിയതാകട്ടെ ആകെ 12 റണ്‍സും. പാറ്റ് കമിന്‍സ് മൂന്നും ജോഷ് ഹേസല്‍വുഡ് ഒരുവിക്കറ്റും വീഴ്ത്തി.

content highlights: "This is Aussies!": Australia Blow Away Bangladesh with Lethal Bowling Display

To advertise here,contact us