ഓസ്ട്രേലിയ- ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിൽ ഇരു ടീമുകൾക്കും പേസ് കുരുക്ക്. ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ ബംഗ്ലാദേശിനെ വെറും 64 റൺസിനു പുറത്താക്കി. മറുപടി ബാറ്റിങ് തുടങ്ങിയ ഓസ്ട്രേലിയയും പരുങ്ങലിലാണ്.
ആദ്യ ദിനത്തെ കളി അവസാനിച്ചപ്പോൾ ഓസീസ് 8 വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് എന്ന നിലയിലാണ്. ഒന്നാം ദിനത്തിൽ മക്കെയ് പിച്ചിൽ വീണത് 18 വിക്കറ്റുകൾ.
മിച്ചൽ സ്റ്റാർക്ക് ആറ് വിക്കറ്റെടുത്ത് ബംഗ്ലാദേശിനെ വിറപ്പിച്ചെങ്കിൽ ആദ്യ ടെസ്റ്റിൽ പരിക്കിനെ തുടർന്നു ടീമിൽ ഇല്ലാതിരുന്ന പ്രീമിയം പേസർ ഷൊരിഫുൾ ഇസ്ലാം രണ്ടാം ടെസ്റ്റിൽ തിരിച്ചെത്തി 6 വിക്കറ്റുകൾ വീഴ്ത്തിയാണ് ഓസീസിനെ വെട്ടിലാക്കിയത്.
ഒന്നാം ദിനം കളി നിർത്തുമ്പോൾ 51 റൺസുമായി കാമറൂൺ ഗ്രീൻ ക്രീസിൽ തുടരുന്നുണ്ട്. നതാൻ ലിയോണാണ് (10) ഒപ്പം ക്രീസിലുള്ളത്. 42 റൺസെടുത്ത സ്റ്റീവ് സ്മിത്താണ് ഓസീസ് നിരയിൽ തിളങ്ങിയ മറ്റൊരാൾ. നിലവിൽ ഓസീസിന് 101 റൺസ് ലീഡുണ്ട്.
content highlights: aus vs ban 2nd test day 1 18 wickets mitchell starc shoriful islam