ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മുതിർന്ന താരങ്ങളാണ് രോഹിത് ശർമയും, വിരാട് കോഹ്ലിയും. താരങ്ങളുടെ വിരമിക്കലും മറ്റും ചൂണ്ടിക്കാട്ടി വലിയ ചർച്ചകളാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് നടക്കുന്നതും. എന്നാൽ, ഇരുവരെയും ടീമിൽ നിന്ന് മാറ്റിനിർത്തുക എന്നത് അസാധ്യമായ കാര്യമാണെന്നാണ് ഇന്ത്യൻ മുൻ താരം ആർ അശ്വിൻ പ്രതികരിച്ചിരിക്കുന്നത്. സ്വന്തം യൂട്യൂബ് ചാനലിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം.
'മത്സരിക്കാൻ താൽപ്പര്യം ഉണ്ടെങ്കിൽ രോഹിത് ശർമയേയും വിരാട് കോഹ്ലിയെയും ആർക്കും മാറ്റിനിർത്താനാകില്ല. ഇരുതാരങ്ങളും ക്രിക്കറ്റിന് നൽകിയ നേട്ടങ്ങൾ തന്നെയാണ് അതിന് കാരണവും. ആരാധകർ സ്റ്റേഡിയത്തിലേക്ക് ഓടിയെത്തുന്നത് തന്നെ അവരെ കാണാനാണ്. ഏകദിന പോരാട്ടത്തിൽ പതിനായിരത്തിലധികം റൺസ് നേടിയിട്ടുള്ള താരമാണ് രോഹിത് ശർമ', ആർ അശ്വിൻ വ്യക്തമാക്കി.
ലോർഡ്സിൽ വച്ച് നടന്ന ഏകദിനത്തിന് മുൻപ് രോഹിത് കളികളത്തിനോട് വിടപറഞ്ഞേക്കുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. പക്ഷെ, അവയെല്ലാം സെഞ്ചുറി നേടികൊണ്ട് മറികടന്നായിരുന്നു രോഹിത് മറുപടി നൽകിയിരുന്നത്.
Content highlight: R Ashwin says no one can replace or drop Rohit Sharma and Virat Kohli