വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിൽ തോൽവി വഴങ്ങിയതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തി പാകിസ്താൻ. 90 റൺസിന്റെ വൻ തോൽവിയാണ് പാകിസ്താൻ ഏറ്റുവാങ്ങിയത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് തോൽവിയും ഒരു ജയവും മാത്രം സ്വന്തമാക്കിയ പാകിസ്താന് നാല് പോയിന്റ് മാത്രമാണ്. 6.67 ശതമാനമാണ് പോയിന്റ് ശതമാനം.
കളിച്ച എട്ട് ടെസ്റ്റുകളില്‍ ഏഴ് ജയവും ഒരു തോല്‍വിയും അടക്കം 84 പോയിന്റും 87.50 പോയിന്റ് ശതമാനവുമുള്ള ഓസ്ട്രേലിയ ആണ് ഒന്നാം സ്ഥാനത്ത്. കളിച്ച നാലു മത്സരങ്ങളില്‍ മൂന്ന് ജയവും ഒരു തോല്‍വിയും അടക്കം 75.00 ശതമാനം പോയിന്റ് ശതമാനവും 46 പോയിന്റുമുള്ള നിലവിലെ ചാമ്പ്യൻമാരായ ദക്ഷിണാഫ്രിക്കയാണ് രണ്ടാമത്.
കളിച്ച ആറ് ടെസ്റ്റില്‍ നാലു ജയവും ഒരു തോല്‍വിയും ഒരു സമനിലയും അടക്കം 72.22 പോയിന്റ് ശതമാനവും 52 പോയിന്റുമുള്ള ന്യൂസിലൻഡാണ് മൂന്നാമത്.
കളിച്ച നാലു ടെസ്റ്റില്‍ രണ്ട് ജയവും ഒരു തോല്‍വിയും ഒരു സമനിലയുമുള്ള ബംഗ്ലാദേശ് 58.33 പോയിന്റ് ശതമാനവും 28 പോയിന്റുമായി നാലാം സ്ഥാനത്താണ്. കളിച്ച ഒമ്പത് ടെസ്റ്റില്‍ നാലു ജയവും നാലു തോല്‍വിയും ഒരു സമനിലയും അടക്കം 48.15 പോയിന്റ് ശതമാനവും 52 പോയിന്റുമുള്ള ഇന്ത്യ അഞ്ചാമതാണ്.
നാലു ടെസ്റ്റില്‍ ഒരു ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമുള്ള ശ്രീലങ്കയാണ് പോയിന്റ് പട്ടികയില്‍ ആറാമത്. കളിച്ച 13 ടെസ്റ്റില്‍ വെറും 4ജയവും 8 തോല്‍വിയും ഒരു സമനിലയും അടക്കം 24.36 പോയിന്റ് ശതമാനവും 38 പോയിന്റുമുള്ള ഇംഗ്ലണ്ടാണ് ഏഴാമത്.
content highlights:pakistan vs west indies test wtc points table bottom