തുടര്‍ച്ചയായ മൂന്നാം ടി20 മത്സരത്തിലും രണ്ടക്കം കടക്കാനാകാതെ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ. മോശം ഫോമിലുള്ള താരത്തെ മാറ്റി നിർത്താത്തതിൽ വിമർശനം ഉയരുകയാണ്. അയർലാൻഡിനെതിരെയുള്ള പരമ്പരയിലെ മാത്രം മോശം പ്രകടനത്തിൽ സഞ്ജു സാംസണെ മാറ്റി നിർത്തിയത് ചൂണ്ടി കാട്ടിയാണ് വിമർശനം.
. 3, 5, 8 എന്നിങ്ങനെയാണ് അഭിഷേകിന്റെ അവസാന മൂന്ന് മത്സരങ്ങളിലെ റണ്‍സ്. ഒടുവില്‍ കളിച്ച 9 ട്വന്റി 20കളില്‍ നിന്നും സ്വന്തമാക്കാനായത് 189 റണ്‍സ് മാത്രം. അയര്‍ലന്റിനും ഇംഗ്ലണ്ടിനും എതിരായ പരമ്പരയിലും കാര്യമായൊന്നും ചെയ്യാനായില്ല. ട്വന്റി 20 ലോകകപ്പിലും മോശം ഫോമിലായിരുന്നു അഭിഷേക്. 8 മത്സരങ്ങളില്‍ നിന്നും ആകെ നേടിയത് 141 റണ്‍സ്.
അതേ സമയം സിംബാബ് വേക്കെതിരെ നടക്കുന്ന മൂന്നാം ടി 20 യിൽ തിളങ്ങുക അഭിഷേകിന് അനിവാര്യമാണ്. ഇന്നാണ് പരമ്പരയിലെ ഈ അവസാന മത്സരം. പരമ്പര തൂത്തുവാരലാണ് ഇന്ത്യയുടെ ലക്ഷ്യമെങ്കിൽ ആശ്വാസ ജയമാണ് സിംബാബ്വെയുടെ ലക്ഷ്യം.
Content highlights: sanju samson abhishek sharma selection criticism