ഇന്ത്യ - സിംബാബ്‌വെ മത്സരത്തിൽ താരങ്ങൾ മൈതാനത്തെത്തിയത് കറുത്ത ബാൻഡ് ധരിച്ച്; കാരണമിത്

ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യ 90 റൺസിന് സിംബാബ്‌വെയെ പരാജയപ്പെടുത്തിയിരുന്നു

സിംബാബ്‌വെ - ഇന്ത്യ രണ്ടാം ടി20 മത്സരമായിരുന്നു ഇന്ന് ഹരാരേ സ്പോർട്സ് ക്ലബ്ബിൽ അരങ്ങേറിയിരുന്നത്. മത്സരത്തിൽ തങ്ങളുടെ കയ്യിൽ കറുത്ത ബാൻഡ് ധരിച്ചായിരുന്നു ഇന്ത്യയുടേയും ഒപ്പം സിംബാബ്‌വെയുടെയും താരങ്ങൾ മൈതാനത്തെത്തിയത്. കഴിഞ്ഞ ദിവസം അന്തരിച്ച സിംബാബ്‌വെ ക്രിക്കറ്റ് വൈസ്-ചെയർമാൻ സിൽവസ്റ്റർ മത്ഷാക്കയോടുള്ള ആദരസൂചകമായിട്ടായിരുന്നു താരങ്ങൾ കയ്യിൽ ബാൻഡ് ധരിച്ചിരുന്നത്. തന്റെ 76-ആം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.

ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യ 90 റൺസിന് സിംബാബ്‌വെയെ പരാജയപ്പെടുത്തിയിരുന്നു. ഈ ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു. നാളെ ഹരാരേ സ്പോർട്സ് ക്ലബ്ബിൽ വച്ചാണ് മൂന്നാം ടി20 മത്സരവും നടക്കുന്നത്. ശ്രേയസ് അയ്യരിനും സംഘത്തിനും ജയിക്കാനായാൽ മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പര ഇന്ത്യയ്ക്ക് തൂത്തുവാരാനാകും.

Content highlight: Why India and Zimbabwe players wore black armbands in 2nd T20

To advertise here,contact us