IND vs ZIM; അർധസെഞ്ചുറി തിളക്കത്തിൽ തിലക് വർമയും ഇഷാൻ കിഷനും

അർധസെഞ്ചുറി നേടിയാണ് ഇരുവരും ഇന്ത്യയുടെ റൺവേട്ടയിൽ നിർണായക പങ്ക് വഹിച്ചത്

ഇന്ത്യ - സിംബാബ്‍വെ രണ്ടാം ടി20യിൽ ഇന്ത്യക്കായി തിളങ്ങി ഇഷാൻ കിഷനും തിലക് വർമയും. അർധസെഞ്ചുറി നേടിയാണ് ഇരുവരും ഇന്ത്യയുടെ റൺവേട്ടയിൽ നിർണായക പങ്ക് വഹിച്ചത്. 31 പന്തിലായിരുന്നു ഇഷാൻ കിഷന്റെ അർധസെഞ്ചുറി നേട്ടമെങ്കിൽ 23 പന്തിലായിരുന്നു തിലകിന്റെ അർധസെഞ്ചുറി.

ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാൻ കിഷൻ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്. 43 പന്തിൽ നിന്ന് 81 റൺസ് നേടിയായിരുന്നു താരം ഡഗൗട്ടിലേക്ക് മടങ്ങിയത്. 31 പന്തിൽ താരം അർധസെഞ്ചുറിയും തികച്ചു. രണ്ട് സിക്സറുകളും ഒൻപത് ബൗണ്ടറികളും അടങ്ങുന്നതതായിരുന്നു ഇഷാന്റെ ബാറ്റിംഗ് പ്രകടനം. ന്യൂമാൻ എറിഞ്ഞ പന്ത് ബ്രയാൻ ബെന്നെറ്റ് തന്റെ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.

23 പന്തിൽ നിന്നായിരുന്നു ഇന്ത്യക്കായി തിളങ്ങിയ തിലക് വർമയുടെ അർധസെഞ്ചുറി നേട്ടം. പിന്നാലെ പുറത്താകാതെ 60 റൺസും താരം സ്വന്തമാക്കി. മൂന്ന് സിക്സറുകളും അഞ്ച് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു തിലകിന്റെ ബാറ്റിംഗ്.

Content highlight: IND vs ZIM Tilak Varma and Ishan Kishan score half centuries

To advertise here,contact us