ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോടേറ്റ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ അർജന്റീന ടീമിനെ ചുറ്റിപ്പറ്റിയുള്ള വ്യാജ പ്രചാരണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അർജന്റീനിയൻ മിഡ്ഫീൽഡർ റോഡ്രിഗോ ഡി പോളിന്റെ പിതാവ് റോബർട്ടോ ഡി പോൾ.
ഫൈനൽ മത്സരത്തിന് തൊട്ടുമുൻപ് നായകൻ ലയണൽ മെസി ഡ്രസ്സിംഗ് റൂമിൽ വെച്ച് സഹതാരങ്ങളോട് പറഞ്ഞ 'നമുക്ക് എല്ലാം മറക്കാം' എന്ന വാചകം തെറ്റായി വ്യാഖ്യാനിച്ചാണ് സോഷ്യൽ മീഡിയയിൽ മാച്ച് ഫിക്സിംഗ് ആരോപണങ്ങൾ വരെ പ്രചരിച്ചത്.
റോഡ്രിഗോ ഡി പോളിന്റെ പിതാവ് റോബർട്ടോ ഡി പോൾ അർജന്റീനിയൻ റേഡിയോ ചാനലായ 'റേഡിയോ കോൺ വോസി'ന് നൽകിയ അഭിമുഖത്തിലാണ് സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണങ്ങൾക്കെതിരെ ആഞ്ഞടിച്ചത്. ഇത്തരം കെട്ടുകഥകളിൽ എനിക്ക് യാതൊരു വിശ്വാസവുമില്ല.
ഒരു മത്സരം തോൽക്കാൻ വേണ്ടിയാണ് കളിക്കേണ്ടതെന്ന് ആരോ വന്നു പറഞ്ഞാൽ അത് കേൾക്കാൻ വേണ്ടിയല്ല ഒരു ഫുട്ബോൾ കളിക്കാരൻ വർഷങ്ങളോളം കഠിനാധ്വാനം ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ ആളുകൾ ചില വാക്കുകൾ സന്ദർഭത്തിൽ നിന്ന് മാറ്റിയെടുത്ത് കഥകൾ മെനയുകയാണെന്നും റോബർട്ടോ ഡി പോൾ പറഞ്ഞു.
കളിക്കളത്തിന് പുറത്തെ വൻ മാനസിക സമ്മർദ്ദങ്ങളും അനാവശ്യ ചിന്തകളും ഒഴിവാക്കി സ്വതന്ത്രമായി കളിക്കാനാണ് മെസി താരങ്ങളോട് ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
content highlights: lionel messi de paul father statement revelation