അണ്ടർ 19 യൂത്ത് ടെസ്റ്റ്; അരങ്ങേറ്റത്തിൽ മലയാളി താരം മാനവ് കൃഷ്ണക്ക് സെഞ്ച്വറി

ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യ 152 റൺസിന്റെ ലീഡ് സ്വന്തമാക്കി

അണ്ടർ 19 യൂത്ത് ടെസ്റ്റിൽ മലയാളി താരം മാനവ് കൃഷ്ണയ്ക്ക് സെഞ്ച്വറി. ശ്രീലങ്ക അണ്ടർ-19 ക്രിക്കറ്റ് ടീമും ഇന്ത്യ അണ്ടർ-19 ക്രിക്കറ്റ് ടീമും തമ്മിലുള്ള ആദ്യ അനൗദ്യോഗിക യൂത്ത് ടെസ്റ്റ് മത്സരത്തിലാണ് സെഞ്ച്വറി. മാനവ് കൃഷ്ണയുടെ രാജ്യത്തിനായുള്ള അരങ്ങേറ്റ മത്സരമാണിത്.

ആദ്യ ഇന്നിങ്‌സിൽ ശ്രീലങ്ക 424 റൺസെടുപ്പോൾ ഇന്ത്യ 576 റൺസ് പടുയുർത്തി. ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യ 152 റൺസിന്റെ ലീഡ് സ്വന്തമാക്കി. ഇന്ത്യക്കായി ഓപ്പണർമാരായ രാജേഷ് റായ്ചന്ദാനി ഇരട്ട സെഞ്ച്വറി (207) യും സാഗർ വീർക് സെഞ്ച്വറി (134)യും നേടി. സെഞ്ച്വറി യുമായി മലയാളി താരം മാനവ് കൃഷ്ണ (100) മികച്ച പിന്തുണയും നൽകി.

രണ്ടാം ഇന്നിങ്‌സിൽ ശ്രീലങ്ക കനത്ത തകർച്ചയാണ് നേരിടുന്നത്. 178 റൺസെടുത്തപ്പോഴേക്കും ആറ് വിക്കറ്റുകൾ നഷ്ടമായിട്ടുണ്ട്. മത്സരം ഇന്ന് തന്നെ തീർക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ടീം.

content highlights:kerala cricketer manav krishna scores century on under 19 youth test debut

To advertise here,contact us