ഇംഗ്ലണ്ടിനെതിരെ അവസാന അങ്കത്തിന് ഇന്ത്യ; നാണക്കേട് ഒഴിവാക്കാൻ ജയം അനിവാര്യം

തുടർ തോൽവികൾക്ക് പിന്നാലെ ആശ്വാസ ജയം തേടി ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇന്ന് കളത്തിൽ. പരമ്പര ഇംഗ്ലണ്ട് 3-0ന് സ്വന്തമാക്കി കഴിഞ്ഞു

തുടർ തോൽവികൾക്ക് പിന്നാലെ ആശ്വാസ ജയം തേടി ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇന്ന് കളത്തിൽ. വൈകിട്ട് ഏഴ് മണിക്കാണ് ഇംഗ്ലണ്ട് - ഇന്ത്യ ടി20 പരമ്പരയിലെ അഞ്ചാം മത്സരം. സതാംപ്ടണിൽ വച്ചാണ് മത്സരം അരങ്ങേറുന്നത്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോൾ പിന്നീട് കളിച്ച മൂന്ന് മത്സരങ്ങളും ഇന്ത്യ തുടർച്ചയായി തോറ്റു. ഇതോടെ പരമ്പര ഇംഗ്ലണ്ട് 3-0ന് സ്വന്തമാക്കി കഴിഞ്ഞു.

ടി20 നായകസ്ഥാനത്ത് നിന്ന് സൂര്യകുമാർ യാദവിനെ നീക്കി ശ്രേയസ് അയ്യർ ചുമതയേറ്റ ശേഷം ഇന്ത്യയ്ക്ക് ഒരു മത്സരത്തിൽ പോലും ജയിക്കാനായിട്ടില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുൻപ് അയർലാൻഡിനോടും ഇന്ത്യ ഏറ്റുമുട്ടിയിരുന്നു. എന്നാൽ അതിലും ഇന്ത്യയ്ക്ക് നിരാശ തന്നെയായിരുന്നു ഫലം. താരങ്ങളെ മാറ്റി പരീക്ഷെങ്കിലും ഒന്നും തന്നെ വിജയം കണ്ടില്ല. ഇന്ത്യയുടെ നിലവിലെ പ്രകടനത്തിൽ ആരാധകരും കടുത്ത ആശങ്കയിലാണ്.

ഇന്നത്തെ മത്സരം ജയിക്കാനായില്ലെങ്കിൽ വലിയ വിമർശനങ്ങൾ ആയിരിക്കും ഇന്ത്യ നേരിടേണ്ടി വരിക എന്ന് ഉറപ്പാണ്. നായകനായ ശേഷം ടീം ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാനാകാത്തതിനാൽ ശ്രേയസ് അയ്യരിനും മത്സരം നിർണായകമാണ്.

Content highlight: India vs England final match must win for team India

To advertise here,contact us