സഞ്ജുവിനെ തിരിച്ചു വിളിച്ചേക്കും!; നാലാം ടി20 ഇന്ത്യക്ക് അഭിമാന പോരാട്ടം; മാറ്റങ്ങൾ ഉറപ്പ്

ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ നാലാം മത്സരം നാളെ നടക്കാൻ പോവുകയാണ്.

ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ നാലാം മത്സരം നാളെ നടക്കാൻ പോവുകയാണ്. ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടപ്പോൾ രണ്ടും മൂന്നും മത്സരം ആതിഥേയരായ ഇംഗ്ലണ്ട് സ്വന്തമാക്കി. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ രണ്ട് മത്സരങ്ങൾ ശേഷിക്കെ ഇന്ത്യക്ക് നാലാം മത്സരം വളരെ നിർണ്ണായകമാണ്. ഈ മത്സരം തോറ്റാൽ ഇന്ത്യ പരമ്പര കെെവിടുന്ന സാഹചര്യമുണ്ടാവും.

അതുകൊണ്ടുതന്നെ നാലാം മത്സരം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. അയർലൻഡിനോട് ടി20 പരമ്പര തോറ്റ ഇന്ത്യക്ക് ഇംഗ്ലണ്ടിനോടും ഇന്ത്യ എന്തുമാറ്റമാവും നാലാം മത്സരത്തിൽ വരുത്തുകയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സഞ്ജു സാംസണിന്റെ തിരിച്ചുവരവ് ഉണ്ടാകുമോയെന്നതാണ് കണ്ടറിയേണ്ടത്.

രണ്ടാമത്തെയും മൂന്നാത്തെയും മത്സരത്തിൽ ഇന്ത്യ സഞ്ജു സാംസണെ പുറത്തിരുത്തി പകരം വെെഭവ് സൂര്യവംശിയെ ഓപ്പണറാക്കിയിരുന്നു. എന്നാൽ ഈ നീക്കവും ഫലം കണ്ടില്ല. സഞ്ജുവിനെ ഇന്ത്യ മൂന്നാം നമ്പറിലേക്ക് മടക്കിക്കൊണ്ടുവരുമോയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം.

To advertise here,contact us