ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരത്തിലെ തോൽവിക്ക് പിന്നാലെ സഞ്ജുവിനായി ചാന്റിങുമായി ആരാധകർ. മുഖ്യപരിശീലകൻ ഗൗതം ഗംഭീർ ടീം ബസിൽ കയറാൻ പുറത്തേക്ക് എത്തിയപ്പോഴായിരുന്നു 'വി വാണ്ട് സഞ്ജു' എന്ന് ആരാധകർ ചാൻറ്റിങ് നടത്തിയത്. ടീം വൈസ് ക്യാപ്റ്റൻ തിലക് വർമയും ഗംഭീറിന്റെ കൂടെ ഉണ്ടായിരുന്നു.
മോശം ഫോമിനെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിലും മൂന്നാം ടി20യിലും വൈഭവ് സൂര്യവംശിയെ ആയിരുന്നു മൈതാനത്തിരക്കിയിരുന്നത്. എന്നാൽ, മികച്ച രീതിയിൽ ബാറ്റിങ്ങിന് തുടക്കമിടുന്നു വൈഭവിന് ഉയർന്ന സ്കോറിലേക്കെത്താൻ ഇതുവരെ ആയിട്ടില്ല. സഞ്ജുവിനെ മാറ്റിയിട്ടും മത്സരഫലം മാറ്റമില്ലാതെ തുടരുന്നതിനാലാണ് സഞ്ജുവിനെ തിരികെ വിളിക്കണമെന്ന് ആവശ്യവുമായി ആരധകർ രംഗത്തിയിരിക്കുന്നത്.
അതേസമയം, സഞ്ജുവിനെ ടീമിൽ നിന്ന് പൂർണമായി ഒഴിവാക്കിയതല്ലെന്നും അവൻ ഇന്ത്യക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ അസാധാരണമാണെന്നും ടീമിൽ ഉൾപ്പെടുത്തുമ്പോൾ താരങ്ങളുടെ നിലവിലെ ഫോം കൂട്ടി പരിഗണിക്കേണ്ടതുണ്ടെന്നും സഞ്ജു കൂട്ടിച്ചേർത്തു. നാളെ രാത്രി പത്ത് മണിക്കാണ് ഇന്ത്യ - ഇംഗ്ലണ്ട് ടി20 പരമ്പരയിലെ നാലാം മത്സരം. നിലവിൽ 2-0 ന് പരമ്പരയിൽ മുന്നിലാണ് ഇംഗ്ലണ്ട്.
Content highlight: Bring back Sanju Samson fans chanting after India defeat against England