മൈറ്റി തന്നെയാ!; ഇംഗ്ലണ്ടിനെ തകർത്തു; ഓസീസിന് ഏഴാം വനിതാ ടി ലോകകപ്പ് കിരീടം

ഐ സി സി ടൂർണമെന്റുകളിലെ അപ്രമാദിത്വം തടുർന്ന് ഓസ്‌ട്രേലിയ

ഐ സി സി ടൂർണമെന്റുകളിലെ അപ്രമാദിത്വം തടുർന്ന് ഓസ്‌ട്രേലിയ. വനിതാ ടി 20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തകർത്ത് കിരീടം ചൂടി. ഓസീസിന്റെ ഏഴാം വനിതാ ടി 20 ലോകകപ്പ് കിരീടമാണിത്.

ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 151 റൺസ് വിജയ ലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 17 പന്തുകൾ ബാക്കി നിൽക്കെ ഓസീസ് വനിതകൾ മറികടന്നു. ബെത് മൂണി 49 പന്തിൽ 10 ഫോറുകൾ അടക്കം 64 റൺസ് നേടി ഓസീസിന്റെ ടോപ് സ്കോററായി. ലീച്ഫീൽഡ് 35 പന്തിൽ 48 റൺസ് നേടി.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങുകയായിരുന്നു ഇംഗ്ലീഷ് വനിതകൾ. ഇംഗ്ലണ്ടിന് വേണ്ടി നാറ്റ് സ്കീവർ ബ്രണ്ട് അർധ സെഞ്ച്വറി നേടി. 53 പന്തിൽ അഞ്ച് ഫോറുകളും അടക്കം 58 റൺസാണ് താരം നേടിയത്. ഫ്രീയ കെംപ് 44 റൺസും അലീസ കേപ്‌സി 23 റൺസും നേടി.

content highlights:australia win seventh womens t20 world cup title beating england

To advertise here,contact us