വനിതാ ടി 20 ലോകകപ്പ് പ്രോട്ടീസിനെതിരായ തോൽവി പണിയായി; ഇന്ത്യയുടെ സെമി സാധ്യത തുലാസിൽ

ലോകകപ്പ് ടി20യില്‍ ഇന്ത്യയുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടി

ലോകകപ്പ് ടി20യില്‍ ഇന്ത്യയുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടി. ഇന്നലെ ദക്ഷിണാഫ്രിക്കയോട് തോല്‍വി വഴങ്ങിയതോടെ ഇന്ത്യയുടെ സെമി പ്രവേശനവഴികള്‍ സങ്കീര്‍ണ്ണമായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്ത് ബാക്കിനില്‍ക്കെയാണ് ദക്ഷിണാഫ്രിക്ക മറികടന്നത്.

ഇനി വരാനിരിക്കുന്ന മത്സരങ്ങളില്‍ എല്ലാ മത്സരവും ജയിക്കണം എന്ന അവസ്ഥയിലാണ് ടീം. നിലവില്‍ ഗ്രൂപ്പ് എയില്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യ രണ്ടാമതാണെങ്കിലും, ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശും നാല് പോയിന്റുമായി ഇന്ത്യക്കൊപ്പമുണ്ട്. ഓസ്ട്രേലിയയാണ് നിലവില്‍ ഗ്രൂപ്പില്‍ ഒന്നാമത്.

വ്യാഴാഴ്ച്ച വൈകിട്ട് 7ന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. നെറ്റ് റണ്‍റേറ്റ് നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് ഈ മത്സരത്തില്‍ മികച്ച വിജയം അനിവാര്യമാണ്. രാത്രി 11ന് നെതര്‍ലന്‍ഡ്സിനെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ മത്സരം. ഞായറാഴ്ച്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ നേരിടും.

ദക്ഷിണാഫ്രിക്ക ജയിച്ചാല്‍ അവര്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യയെ മറികടക്കാന്‍ സാധ്യതയുണ്ട്. വൈകിട്ട് 7ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍ കരുത്തരായ ഓസ്ട്രേലിയയാണ്. സെമി ഉറപ്പിക്കാന്‍ ഇന്ത്യയ്ക്ക് ഈ മത്സരത്തില്‍ അട്ടിമറി വിജയം തന്നെ വേണം.

നിലവിലെ സാഹചര്യത്തില്‍, ബംഗ്ലാദേശിനെതിരെയും ഓസ്ട്രേലിയക്കെതിരെയും വിജയിക്കുക എന്നത് മാത്രമാണ് ഇന്ത്യയുടെ മുന്നിലുള്ള ഏക പോംവഴി. തോല്‍വി അറിഞ്ഞാല്‍ ഇന്ത്യയുടെ സെമി മോഹം അവിടെ അവസാനിക്കും. ഏകദിന ലോകകപ്പ് ജേതാക്കളായ ഇന്ത്യക്ക് ടി20 ലോകകപ്പില്‍ ഈ ഘട്ടത്തില്‍ പുറത്തുപോകേണ്ടി വരുന്നത് വലിയ തിരിച്ചടിയാകും.

Content highlights: indias womens t20 world cup india semi final qualification scenario south africa loss

To advertise here,contact us