ഐപിഎല്‍ 2026 സീസണ് അവസാനിച്ചതിന് പിന്നാലെ ടൂര്‍ണമെന്റിൽ അത്ഭുത പ്രകടനം നടത്തിയ വൈഭവ് സൂര്യവംശിയെ പ്രശംസകൊണ്ട് മൂടി മുന്‍ ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗാവസ്കര്‍. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ താന്‍ ഹൃദയത്തോടു ചേര്‍ത്തുപിടിക്കുന്ന ഏറ്റവും മികച്ച ഓര്‍മ്മ സൂര്യവംശിയുടെ അസാധാരണമായ സിക്സര്‍ വേട്ടയായിരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.
'ഈ സീസണില്‍ നിന്ന് ഞാന്‍ എക്കാലത്തും ഓര്‍മ്മിക്കുക സൂര്യവംശിയെ തന്നെയായിരിക്കും. സൂര്യവംശി ബാറ്റ് ചെയ്ത രീതിയും അവന് അടിച്ചുകൂട്ടിയ 72 സിക്സറുകളും പവര്‍പ്ലേയില്‍ മാത്രം നേടിയ 500 റണ്‍സും അവിശ്വസനീയമാണ്. ഒരു 15കാരനെ സംബന്ധിച്ചിടത്തോളം ഇത് അസാധാരണമായ നേട്ടമാണ്. ഇത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ശോഭനമായ ഭാവിയുടെ സൂചനയാണ്.'' ഗവാസ്ക്കര്‍ പറഞ്ഞു.
ആകെ കളിച്ച 16 മത്സരങ്ങളിൽ നിന്ന് നേടിയത് 237.30 എന്ന അത്ഭുതപ്പെടുത്തുന്ന സ്ട്രൈക്ക് റേറ്റിൽ 776 റൺസ്. അതിൽ 5 അർധ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും ഉൾപ്പെടുന്നു. മൂന്ന് സെഞ്ച്വറികൾ മിസ് ആയത് മൂന്നും നാലും എഴു റൺസുകൾക്ക്..
സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നേടിയ 36 പന്തിൽ 103 വും ഗുജറാത്ത് ടൈറ്റൻസിനെതിരെ നേടിയ 29 പന്തിൽ 97 റൺസും എലിമിനേറ്ററിൽ ടീം തകർന്നപ്പോൾ 47 പന്തിൽ 96 റൺസ് നേടിയ രക്ഷാപ്രവർത്തനാവുമെല്ലാം മാസ്റ്റർ സ്ട്രോക്കുകളായി.
നിരവധി റെക്കോർഡുകളും ഈ സീസണിൽ താരം തൂക്കി. പവർപ്ളേയിൽ മാത്രം 521 റൺസ് നേടി ഡേവിഡ് വാർണറിൻറെ 2016 ൽ സ്ഥാപിച്ച 467 റൺസിന്റെ റെക്കോർഡ് ബ്രേക്ക് ചെയ്തു.
ഒരു സീസണിൽ 72 സിക്സറുകൾ നേടി 2012 ൽ ക്രിസ് ഗെയ്ൽ സ്ഥാപിച്ച 59 സിക്സറിന്റെ ഒരു സീസണിലെ ഏറ്റവും കൂടുതൽ സിക്സറുകൾ എന്ന റെക്കോർഡ് മറികടന്നു .
content highlights:sunil-gavaskar-praises-vaibhav-suryavanshi-kkr-ipl-2026-best-memory-of-the-season-malayalam-news