പരാഗിന് പകരം ചെന്നൈ ക്യാപ്റ്റന്‍; ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യ എ ടീം റെഡി

പരിക്കേറ്റ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ റിയാന്‍ പരാഗിന് പകരം ഋതുരാജ് ഗെയ്ക്വാഡിനെ ഉള്‍പ്പെടുത്തി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ വിമര്‍ശനങ്ങളേറ്റുവാങ്ങിയെങ്കിലും ഇന്ത്യ എ ടീമില്‍ ഉള്‍പ്പെട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ്. പരിക്കേറ്റ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ റിയാന്‍ പരാഗിന് പകരം റുതുരാജ് ഗെയ്ക്വാഡിനെ ഉള്‍പ്പെടുത്തിയത്. ശ്രീലങ്കക്കെതിരായ പരമ്പരക്കുള്ള നിരയിലാണ് ഗെയ്ക്വാദ് ഇടംപിടിച്ചത്.

ടീമിന്റെ ഉപനായകനായി കൂടിയാണ് ഗെയ്ക്വാദിന്റെ വരവ്. ഹാംസ്ട്രിങിന് പരിക്കേറ്റ പരാഗ് ബെംഗളുരുവിലെ സെന്റര്‍ ഓഫ് റീഹാബിലേഷനില്‍ ചികിത്സ തേടും.

ടീം: തിലക് വര്‍മ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ് (വൈസ് ക്യാപ്റ്റന്‍), പ്രിയന്‍ഷ് ആര്യ, വൈഭവ് സൂര്യവന്‍ഷി, ആയുഷ് ബധോണി, നിഷാന്ത് സിന്ധു, സൂര്യാന്‍ശ് ഷെഡ്‌ഗേ, പ്രഭ്‌സിമ്രന്‍ സിങ്, കുമാര്‍ കുശാഗ്ര, വിപ്രാജ് നിഗം, യാഷ് താക്കൂര്‍, യുദ്വീര്‍ സിങ്, അന്‍ഷുല്‍ കംബോജ്, അര്‍ഷാദ് ഖാന്‍, അന്‍കുല്‍ റോയ്.

content highlights: Chennai Captain replaces Parag; India A squad ready for Sri Lanka series

To advertise here,contact us