ഇന്ത്യയുടെ ദേശീയ ടീമിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നില്ലേ എന്ന ചോദ്യത്തിന് മറുപടി നൽകി ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ.
ഇന്ത്യന്‍ ടി20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ കളിക്കാന്‍ എനിക്ക് സന്തോഷമേയുള്ളൂവെന്നും കഠിനാധ്വാനം തുടരാനാണ് താൻ ആഗ്രഹിക്കുന്ന തെന്നും ഗിൽ പറഞ്ഞു.
'അത് ഏത് ഫോര്‍മാറ്റാണെന്നത് പ്രശ്നമല്ല. ടി20, ഏകദിനം, ടെസ്റ്റ് എന്നിങ്ങനെ എല്ലാ ഫോര്‍മാറ്റിലും മികച്ച ബാറ്ററാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ക്രിക്കറ്റില്‍ ആര്‍ക്കും പൂര്‍ണ്ണത കൈവരിക്കാനാകില്ല, എങ്കിലും അതിനായി ശ്രമിക്കുക എന്നതാണ് എന്റെ രീതി.' ഗില്‍ പറഞ്ഞു.
ഈ വര്‍ഷം നടന്ന ലോകകപ്പ് വിജയത്തിന് ശേഷം സൂര്യകുമാര്‍ യാദവ് ടി20 നായകസ്ഥാനം ഒഴിഞ്ഞതോടെ, അടുത്ത ക്യാപ്റ്റന്‍ ആരാകുമെന്ന ചര്‍ച്ചകള്‍ സജീവമാണ്. സഞ്ജു സാംസണ്, തിലക് വര്‍മ്മ, ശ്രേയസ് അയ്യര്‍ എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്നത്.
എന്നാല്‍ സെലക്ടര്‍മാരുടെ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ ഐപിഎല്ലിന് എപ്പോഴും കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തെ പ്രകടനം കൊണ്ട് ഗില്ലും ഈ ചര്‍ച്ചകളിലേക്ക് തങ്ങളുടെ പേരുകള്‍ കൂടി നിര്‍ബന്ധപൂര്‍വ്വം ചേര്‍ത്തുവെച്ചിരിക്കുകയാണ്. ഏഷ്യ കപ്പിന് പിന്നാലെയാണ് ഗില്ലിന് വൈസ് ക്യാപ്റ്റൻ സ്ഥാനവും ടി 20 ടീമിലെ സ്ഥാനവും നഷ്ടമായത്.
Content highlight: