ഐപിഎല്‍ എലിമിനേറ്ററില്‍ ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ് -രാജസ്ഥാന് റോയൽസ് പോരാട്ടം. ന്യൂ ചണ്ഡിഗഡില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ജയിക്കുന്നവര്‍ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. തോല്‍ക്കുന്നവര്‍ക്ക് മടങ്ങാം.
പോയിന്റ് ടേബിളിൽ 14 മത്സരങ്ങളിൽ നിന്ന് ഒമ്പത് ജയവുമായി 18 പോയിന്റ് നേടിയ ഹൈദരാബാദ് മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 14 മത്സരങ്ങളിൽ നിന്ന് എട്ട് വിജയവുമായി 16 പോയിന്റ് നേടി രാജസ്ഥാൻ നാലാമത് ഫിനിഷ് ചെയ്തു.
ഇരുടീമുകളുടെയും കരുത്ത് ബാറ്റിങ്ങാണ്. അഭിഷേക് ശര്‍മ്മ, ട്രാവിസ് ഹെഡ്, ഇഷാന് കിഷന്, ഹെന്റിച് ക്ലാസന് നിലയുറപ്പിച്ചാൽ പണിയാകും.
വൈഭവ് സൂര്യവന്‍ഷി, യശസ്വി ജയ്സ്വാള്‍ ഓപ്പണിംഗ് ജോഡിയുടെ പ്രകടനം രാജസ്ഥാന് നിര്‍ണായകം. ധ്രുവ് ജുറല്‍, ക്യാപ്റ്റന്‍ റിയാന്‍ പരാഗ്, ഡൊണോവന്‍ ഫെറെയ്റ എന്നിവരും റണ്ണടിച്ചാലേ രാജസ്ഥാന് രക്ഷയുള്ളൂ.
പാറ്റ് കമ്മിന്‍സ് സണ്‍റൈസേഴ്സിനെ നയിക്കുമ്പോള്‍ ജോഫ്ര ആര്ച്ചറിലൂടെയാവും രാജസ്ഥാന്റെ മറുപടി. ബൗളിംഗ് കരുത്തില്‍ മേല്‍ക്കൈ ഹൈദരാബാദിനാണ്.
content highlights:ipl 2026 eliminator srh vs rr winner will play gujarat titans in qualifier 2