ക്വാളിഫയർ 1 പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ മികച്ച ടോട്ടലുമായി റോയൽ ചലഞ്ചേഴ്സ് ബംഗളുരു. നായകൻ രജത് പാട്ടീദാർ മുന്നിൽ നിന്ന് നയിച്ചപ്പോൾ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 254 റൺസാണ് നേടിയത്.
33 പന്തിൽ ഒമ്പത് സിക്സറും അഞ്ച് ഫോറും അടക്കം 78 റൺസാണ് രജത് നേടിയത്. വിരാട് കോഹ്ലിയും ക്രുനാൽ പാണ്ഡ്യയും 43 റൺസ് വീതം നേടി. ദേവ്ദത്ത് പടിക്കൽ 30 റൺസും വെങ്കിടേഷ് അയ്യർ 19 റൺസും നേടി. ഗുജറാത്തിന് വേണ്ടി ജേസൺ ഹോൾഡറും കാഗിസോ റബാഡയും രണ്ട് വിക്കറ്റ് വീതം നേടി.
നേരത്തെ ധരംശാല, ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ആര്‍സിബിയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇന്ന് ജയിക്കുന്നവര്‍ ഫൈനലിന് യോഗ്യത നേടും.
തോല്‍ക്കുന്ന ടീമിന് മറ്റൊരു ക്വാളിഫയര്‍ കൂടി കളിക്കാനുള്ള അവസരമുണ്ട്. ഒരു മാറ്റവുമായിട്ടാണ് ഗുജറാത്ത് ഇറങ്ങുന്നത്. അര്‍ഷദ് ഖാന് പകരം കുല്‍വന്ദ് കെജ്രോളിയ ടീമിലെത്തി. ആര്‍സിബി മാറ്റമൊന്നും വരുത്തിയിട്ടില്ല.
content highlights:rcb-vs-gt-ipl-2026-rajat-patidar-batting-brilliance-royal-challengers-bengaluru-high-total