IPL കിരീടം ആരുനേടും?; പ്രവചനവുമായി ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍

ഹൈദരാബാദിന്റെ സ്‌ഫോടനാത്മകമായ ടോപ് ഓര്‍ഡര്‍ ബാറ്റിങ് നിര അവരെ ടൂര്‍ണമെന്റിലെ ഏറ്റവും അപകടകാരികളായ ടീമാക്കി മാറ്റുന്നു

ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത സണ്‍റൈസേഴ്‌സ് ഹൈദരാബാദിനാണെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍. സീസണിലെ ഡല്‍ഹിയുടെ അവസാന ലീഗ് മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈദരാബാദിന്റെ സ്‌ഫോടനാത്മകമായ ടോപ് ഓര്‍ഡര്‍ ബാറ്റിങ് നിര അവരെ ടൂര്‍ണമെന്റിലെ ഏറ്റവും അപകടകാരികളായ ടീമാക്കി മാറ്റുന്നുവെന്നും പ്ലേഓഫില്‍ ബാറ്റിങ് നിര ഫോമിലായാല്‍ അവരെ തടയുക അസാധ്യമായിരിക്കുമെന്നും അക്‌സര്‍ മുന്നറിയിപ്പ് നല്‍കി.

'ഹൈദരാബാദ് വളരെ ശക്തമായ ഒരു ടീമാണെന്നാണ് ഞാന്‍ കരുതുന്നത്. അവരുടെ ആദ്യ മൂന്ന് ബാറ്റര്‍മാരും റണ്‍സ് കണ്ടെത്തുമ്പോള്‍ അവരെ തോല്‍പ്പിക്കുക അസാധ്യമാണ്.' അക്‌സര്‍ പറഞ്ഞു.

14 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി ആറാം സ്ഥാനത്താണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇത്തവണ സീസണ്‍ അവസാനിപ്പിച്ചത്. ടൂര്‍ണമെന്റിന്റെ മധ്യഘട്ടത്തിലുണ്ടായ തുടര്‍ച്ചയായ തോല്‍വികളാണ് ഡല്‍ഹിക്ക് തിരിച്ചടിയായത്. അവസാന മൂന്ന് മത്സരങ്ങള്‍ വിജയിച്ച് മികച്ച രീതിയിലാണ് ഡല്‍ഹി കളി അവസാനിപ്പിച്ചതെങ്കിലും, ആദ്യ നാലില്‍ ഇടംപിടിക്കാന്‍ അത് മതിയാകുമായിരുന്നില്ല. ഇതോടെ തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും പ്ലേഓഫ് കാണാതെ ഡല്‍ഹി പുറത്തായി.

content highlights: 

To advertise here,contact us