മുംബൈയെ തകർത്ത് രാജസ്ഥാൻ പ്ലേ ഓഫിലേക്ക്; പഞ്ചാബും കൊൽക്കത്തയും പുറത്ത്

മുംബൈയെ തകർത്ത് രാജസ്ഥാൻ പ്ലേ ഓഫിലേക്ക്; പഞ്ചാബും കൊൽക്കത്തയും പുറത്ത്

മുംബൈ ഇന്ത്യൻസിനെ തകർത്ത് രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിലേക്ക്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ മുന്നോട്ടുവെച്ച 206 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 175 റൺസാണ് നേടിയത്.

മുംബൈയ്ക്കായി സൂര്യകുമാർ യാദവ് 60 റൺസ് നേടി. ഹാർദിക് 34 റൺസും വിൽ ജാക്സ് 33 റൺസും നേടി. രാജസ്ഥാന് വേണ്ടി ജോഫ്ര ആർച്ചർ മൂന്ന് വിക്കറ്റും യാഷ് പുഞ്ച, നാന്ദ്രേ ബർഗർ, ബ്രിജേഷ് ശർമ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 205 റൺസാണ് നേടിയത്. 26 പന്തിൽ 38 റൺസ് നേടിയ ധ്രുവ് ജുറലാണ് ടോപ് സ്‌കോറർ. ജോഫ്രെ ആർച്ചർ 15 പന്തിൽ 32 റൺസ് നേടി.

ദസുൻ ഷനക 29 റൺസും യശ്വസി ജയ്‌സ്വാൾ 27 റൺസും നേടി . വൈഭവ് സൂര്യവംശി ആറ് പന്തിൽ നാല് റൺസ് നേടി നിരാശപ്പെടുത്തി . ശാർദൂൽ താക്കൂറും ദീപക് ചഹാറും രണ്ട് വിക്കറ്റ് നേടി.

content highlights: rajasthan-royals-qualify-for-ipl-2026-playoffs-beats-mumbai-indians-pbks-and-kkr-knocked-out-malayalam-news

To advertise here,contact us