പ്ലേ ഓഫ് ലക്ഷ്യമിട്ട് രാജസ്ഥാന്‍, ടോസ് ഭാഗ്യം മുംബൈക്ക്; ബൗളിങ് തിരഞ്ഞെടുത്തു

മുംബൈ ഇന്ത്യന്‍സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരം വാംഖഡെ സ്‌റ്റേഡിയത്തില്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ അത്യാവേശം നിറഞ്ഞ മത്സരത്തിനൊരുങ്ങി വാംഖഡെ സ്റ്റേഡിയം. രാജസ്ഥാന് നിര്‍ണായകമായ മത്സരത്തില്‍ ടോസ് ഭാഗ്യം മുംബൈ ഇന്ത്യന്‍സിന്. ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാമെന്നിരിക്കെ മത്സരം നിര്‍ണായകമാണ്.

ടോസ് നേടിയ മുംബൈ ബൗളിങ് തിരഞ്ഞെടുത്തു. ഇതോടെ രാജസ്ഥാന്‍ ആദ്യം ബാറ്റുചെയ്യും. 13 കളിയില്‍ ഏഴുജയത്തോടെ 14 പോയിന്റാണ് രാജസ്ഥാനുള്ളത്. അഞ്ചാം സ്ഥാനത്താണ് നിലവില്‍ ടീം.

മുംബൈ 13 കളിയില്‍ നാലുകളി ജയിച്ചു. എട്ടുപോയിന്റോടെ ഒമ്പതാം സ്ഥാനത്താണ് അവര്‍. ഇന്ന് ജയിച്ചാല്‍ പത്ത് പോയിന്റാകും. ജയത്തോടെ സീസണ്‍ അവസാനിപ്പിക്കാനാണ് ടീമിന്റെ ശ്രമം.

content highlights: Rajasthan aiming for playoffs, toss luck for Mumbai; chooses to bowl

To advertise here,contact us