തിരക്കിട്ട് അന്താരാഷ്ട്ര മത്സരം കളിപ്പിക്കല്ലേ..! അവന്‍ എല്ലാം പഠിച്ചുവളരട്ടെ

വൈഭവ് സൂര്യവംശിയെ കുറിച്ച് അഭിപ്രായപ്രകടനം നടത്തി മുന്‍ വിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം

ഇന്ത്യന്‍ യുവതാരം വൈഭവ് സൂര്യവംശിയെ ഇപ്പോള്‍ അന്താരാഷ്ട്ര മത്സരം കളിപ്പിക്കരുതെന്ന് അഭിപ്രായപ്പെട്ട് മുന്‍ വിന്‍ഡീസ് താരം കാര്‍ലോസ് ബ്രാത്വെയിറ്റ്. അതിന് പകരം വെസ്റ്റ് ഇന്‍ഡീസ് ബ്രയാന്‍ ലാറയെ എങ്ങനെയാണ് ചെയ്തത് എന്ന് മനസ്സിലാക്കി ഇന്ത്യ അതുപോലെ വൈഭവിനെയും ഒരുക്കണമെന്നാണ് ഇതിഹാസ താരത്തിന്റെ അഭിപ്രായം. അരങ്ങേറ്റത്തിന് മുമ്പ് യുവ താരത്തിന് സീനിയര്‍ ടീമിലെ അന്തരീക്ഷം മനസിലാക്കാനും കണ്ടുപഠിക്കാനും അവസരം നല്‍കുന്നത് ഗുണകരമാകുമെന്നും കാര്‍ലോസ് ബ്രാത്വെയിറ്റ് പറയുന്നു.

തിടുക്കപ്പെട്ട് ടീമിലെടുത്താല്‍ അത് കരിയറിനെ ബാധിച്ചേക്കുമെന്ന ആശങ്കയുമുണ്ട്.

കാര്‍ലോസ് ബ്രാത്വെയിറ്റിന്റെ വാക്കുകള്‍ ഇങ്ങനെ; 'ബ്രയാന്‍ ലാറയെ എങ്ങനെയാണോ വെസ്റ്റ് ഇന്‍ഡീസ് ഉപയോഗിച്ചത് എന്നുനോക്കുക. അതുപോലെ വേണം വൈഭവ് സൂര്യവംശിയെയും ഇന്ത്യ ടീമിലെടുക്കാന്‍. അന്താരാഷ്ട്ര തലത്തില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് വിന്‍ഡീസ്, ലാറയെ വിവിയന്‍ റിച്ചാര്‍ഡ്സ് പോലുള്ള സീനിയര്‍ താരങ്ങളോടൊപ്പം പരിശീലിപ്പിച്ചു. അരങ്ങേറ്റത്തിന് ശേഷം അദ്ദേഹത്തിന്റെ കരിയര്‍ എങ്ങനെയായിരുന്നു എന്ന് നമുക്കെല്ലാം അറിയാം'. എന്നായിരുന്നു മുന്‍ വിന്‍ഡീസ് താരത്തിന്റെ വാക്കുകള്‍. വിരാട് കോഹ്ലി, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് തുടങ്ങിയ സീനിയര്‍ താരങ്ങളുടെയൊപ്പം നിര്‍ത്തി അവരില്‍ നിന്നും പഠിക്കുകയാണ് വേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്തരാഷ്ട്ര തലത്തിലെ വലിയ സമ്മര്‍ദ്ദമുള്ള മത്സരങ്ങളെ നേരിടാന്‍ അത് അനിവാര്യമാണെന്നാണ് ബ്രാത്വെയ്റ്റ് പറയുന്നത്.

രാജസ്ഥാന്‍ റോയല്‍സ് താരമായ വൈഭവ് സൂര്യവംശി മികച്ച പ്രകടനമാണ് ഐപിഎലില്‍ നടത്തുന്നത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തില്‍ 37 പന്തുകള്‍ നേരിട്ട വൈഭവ് 12 സിക്സുകളും അഞ്ച് ഫോറുകളുമുള്‍പ്പടെ 103 റണ്‍സാണു നേടിയത്. ട്വന്റി20യില്‍ വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് വൈഭവ് സ്വന്തമാക്കിയിരുന്നു. 473 പന്തുകള്‍ നേരിട്ടാണ് വൈഭവ് 1000 റണ്‍സ് എന്ന കടമ്പ പിന്നിട്ടത്. ഐപിഎലില്‍ രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ അണ്‍കാപ്ഡ് താരം കൂടിയായി വൈഭവ്.

content highlights: Don't rush him into international matches..! Let him learn and grow

To advertise here,contact us