ഒരൊറ്റ ദിവസം ഓറഞ്ച് ക്യാപ് നാല് പേരുടെ തലയിൽ; ടോപ് സ്കോറററാകാൻ കടുത്ത പോരാട്ടം

സംഭവ ബഹുലമായ ഐ പി എൽ സീസണാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

സംഭവ ബഹുലമായ ഐ പി എൽ സീസണാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. എന്തെന്നാൽ ഇന്നലെ ഡൽഹി-പഞ്ചാബ് മത്സരം നടക്കുന്നത് വരെ 328 റൺസുമായി വിരാട് കോഹ്‌ലിയായിരുന്നു ഓറഞ്ച് ക്യാപ് ലിസ്റ്റിൽ ഒന്നാമത്.

എന്നാൽ 152 റൺസിന്റെ അപരാജിത സെഞ്ച്വറിയുമായി കെ എൽ രാഹുൽ 21-ാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തേക്ക് ഒരൊറ്റ ചാട്ടം നടത്തി. 357 റൺസായിരുന്നു അപ്പോൾ രാഹുലിന്റെ സമ്പാദ്യം.

തീർന്നില്ല, ഡൽഹി-പഞ്ചാബ് മത്സരം കഴിഞ്ഞതും രാജസ്ഥാൻ കുപ്പായത്തിൽ വൈഭവ് സൂര്യവംശിയുടെ ഊഴമായിരുന്നു. 36 പന്തിൽ സെഞ്ച്വറി നേടിയ താരത്തിന്റെ പ്രകടനം റൺവേട്ടയിൽ രാഹുലിന് ഒപ്പമെത്തിച്ചു. സ്ട്രൈക്ക് റേറ്റിന്റെ ആനുകൂല്യത്താൽ 357 റൺസുള്ള വൈഭവിന്റെ തലയിലായി ഓറഞ്ച് ക്യാപ്.

എന്നാൽ മണിക്കൂറുകൾ പോലും വേണ്ടിവന്നില്ല. രാജസ്ഥാനെതിരെ 57 റൺസ് നേടിയ പ്രകടനത്താൽ 380 റൺസുമായി അഭിഷേക് ആ ഓറഞ്ച് ക്യാപ് തട്ടിയെടുത്തു. അതിനിടയിൽ എന്നാൽ ഞാനും എന്ന് പറഞ്ഞ് ക്ളാസനും 349 റൺസുമായി എത്തി. ഒടുവിൽ ഒന്നാമതുണ്ടായിരുന്ന കോഹ്‌ലി അഞ്ചാമത്.

ഇന്ന് രണ്ട് മത്സരങ്ങളാണ് ഉള്ളത്. ചെന്നൈ സൂപ്പർ കിങ്‌സും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ ആദ്യ പോരാട്ടവും ലഖ്‌നൗ സൂപ്പർ ജയന്റ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും രണ്ടാം പോരാട്ടവും. ഇതിൽ ചെന്നൈയുടെ സഞ്ജു സാംസണിനും ഗുജറാത്തിന്റെ ശുഭ്മാൻ ഗില്ലിനും ഇന്ന് ഓറഞ്ച് ക്യാപ് സ്വന്തമാക്കാൻ അവസരമുണ്ട്. ഇരുവരും ആദ്യ പത്തിലുണ്ട് നിലവിൽ.

content highlights: orange cap race ipl 2026 four players in one day

To advertise here,contact us