പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലെ അപരാജിത സെഞ്ച്വറി ഇന്നിങ്സിൽ കെ എൽ രാഹുൽ സ്വന്തമാക്കിയത് അപൂർവ റെക്കോർഡുകൾ. മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ആറ് മത്സരങ്ങളിൽ നിന്ന് 204 റൺസുമായി ഓറഞ്ച് പട്ടികയിൽ 21-ാം സ്ഥാനത്ത് ആയിരുന്നു രാഹുൽ.
എന്നാൽ ഏഴാം മത്സരം കഴിഞ്ഞപ്പോൾ ഏഴ് ഇന്നിങ്സിൽ നിന്ന് 356 റൺസുമായി ഓറഞ്ച് ക്യാപ് രാഹുലിന്റെ തലയിലാക്കിയിരിക്കുകയാണ്.
ഒരിന്ത്യക്കാരന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് രാഹുൽ ഇന്ന് പുറത്താകാതെ 67 പന്തിൽ ഒമ്പത് സിക്സറും 16 ഫോറുകളും അടക്കം 152 റൺസ് നേടിയതിലൂടെ സ്വന്തമാക്കിയത്.
മെല്ലെ പോക്കിന് പഴിക്കേട്ടിരുന്ന താരത്തിന്റെ ഇന്നത്തെ സ്ട്രൈക്ക് റേറ്റ് ഇന്ന് 226.87 ആയിരുന്നു. രാഹുലിന്റെയും 91 റൺസ് നേടിയ നിതീഷ് റാണയുടെയും മികവിൽ പഞ്ചാബ് കിങ്സിനെതിരെ കൂറ്റൻ ടോട്ടലുമായി ഡൽഹി ക്യാപിറ്റൽസ്. 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 264 റൺസാണ് ഡൽഹി നേടിയത്.
44 പന്തിൽ 11 ഫോറുകളും നാല് സിക്സറുകളും അടക്കം 91 റൺസ് നേടി മടങ്ങി. 11 റൺസുമായി പാതും നിസ്സങ്ക പുറത്തായപ്പോൾ ഡേവിഡ് മില്ലർ പുറത്താകാതെ 3 റൺസ് നേടി. നേരത്തെ ടോസ് നേടി ഡല്‍ഹി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
content highlights: kl rahul orange cap from 21st position ipl 2026