ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു - ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം

ഇരുടീമുകൾക്കും വിജയവഴിയില്‍ തിരിച്ചെത്തുകയെന്ന ഒറ്റ ലക്ഷ്യം മാത്രമാണ് മുന്നിലുള്ളത്

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു - ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം. വൈകിട്ട് 7:30-ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. ഇരുടീമുകൾക്കും വിജയവഴിയില്‍ തിരിച്ചെത്തുകയെന്ന ഒറ്റ ലക്ഷ്യം മാത്രമാണ് മുന്നിലുള്ളത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് മല്‍സരം. അവസാന മാച്ചില്‍ തോറ്റതിന്റെ ക്ഷീണത്തിലാണ് ഇരുടീമുകളും.

ആറ് മത്സരങ്ങളിൽ നിന്ന് നാല് ജയവും രണ്ട് തോൽവിയും അടക്കം അറ്റ് പോയിന്റോടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് രജത് പാട്ടിധാറിന്റെ ആര്‍സിബി. അതേസമയം ആറ് മല്‍സരങ്ങളില്‍ നിന്ന് മൂന്ന് ജയവും മൂന്ന് തോൽവിയും അടക്കം ആറ് പോയിന്റ് ഉള്ള ഗുജറാത്ത് ടൈറ്റൻസ് പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തതാണ്. പ്ലേഓഫ് സാധ്യതകള്‍ നിലിര്‍ത്തണമെങ്കില്‍ ഗില്ലിനും സംഘത്തിനും ഇനിയുള്ള മല്‍സരങ്ങള്‍ വിജയിച്ചെ മതിയാകൂ.

Content highlight: IPL 2026: Royal Challengers Bengaluru - Gujarat Titans matchday

To advertise here,contact us